വളാഞ്ചേരി: ബാറിന് സമീപമുള്ള സ്വകാര്യ കെട്ടിടത്തിലെ മുറിയിൽനിന്ന് വിൽപനക്കായി സൂക്ഷിച്ച 1143 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യം തിരൂർ, കുറ്റിപ്പുറം സർക്കിൾ എക്സൈസ് സംഘം സംയുക്തമായി നടത്തിയ റെയ്ഡിൽ പിടികൂടി.
വളാഞ്ചേരിയിലെ ബാറിനു സമീപം അനധികൃത മദ്യവിൽപന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഞായറാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. കോട്ടയം മീനച്ചിൽ താലൂക്കിൽ പൂഞ്ഞാർ സ്വദേശി കല്ലിക്കൽ വീട്ടിൽ ജെൻസൺ മാത്യുവിനെ (37) എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. സുമേഷിെൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
ലോക്ഡൗൺ കാലത്ത് അവധി ദിവസങ്ങളിലും ബാറിന് സമീപമുള്ള കെട്ടിടത്തിൽ മദ്യം വിൽക്കാറുണ്ടെന്ന് ബോധ്യപ്പെട്ടതായും കൂടുതൽ അന്വേഷണം നടത്തുമെന്നും സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു. പ്രിവൻറിവ് ഓഫിസർമാരായ പി. ലതീഷ്, യൂസഫലി, കുഞ്ഞാലൻകുട്ടി, സിവിൽ എക്സൈസ് ഓഫിസർമാരായ കെ. ഷിബു ശങ്കർ, പി.ഇ. സുനീഷ്, എ.ആർ. രഞ്ജിത്ത്, നിതിൻ മാധവൻ, മുഹമ്മദലി, ധനേഷ്, ഡബ്ല്യു.സി.ഇ.ഒ ഇന്ദുദാസ്, ഡ്രൈവർ ശിവകുമാർ എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.