വളാഞ്ചേരി: പ്രതിസന്ധികളിൽ െപട്ട് തളരുന്നവരോട് അബ്ബാസലിക്ക് ഒന്നേ പറയാനുള്ളൂ, പ്രതികൂല സാഹചര്യങ്ങളിൽ സങ്കടപ്പെട്ട് ഇരിക്കാനുള്ളതല്ല ജീവിതം. മുള്ളുപാതകൾ പൂമെത്തയായി മാറാൻ ആഗ്രഹങ്ങൾ മതി, തളരാത്ത മനസ്സും. എല്ലു നുറുങ്ങുന്ന രോഗാവസ്ഥക്കിടയിൽ കൈവിട്ടുപോയ വിദ്യാഭ്യാസമെന്ന സ്വപ്നത്തെ പത്താം തരം തുല്യതയിലൂടെ തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് പുതുക്കുടി വീട്ടിൽ അബ്ബാസലി കരക്കാട് (32). തിങ്കളാഴ്ച ആരംഭിച്ച പത്താം തരം തുല്യത പരീക്ഷയിൽ വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിലെ കേന്ദ്രത്തിൽ സ്ക്രൈബിെൻറ സഹായത്തോടെയാണ് ഭിന്നശേഷിക്കാരനായ അബ്ബാസലി പരീക്ഷ എഴുതുന്നത്. ജനിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ കൈകാലുകൾ വളയുന്ന പ്രത്യേക അവസ്ഥയിലായിരുന്നു.
ലോക്കോമോട്ടോർ ഡിസ്എബിലിറ്റി, മസ്കുലാർ ഡിസ്ട്രോഫി എന്നീ ഭിന്നശേഷികളെ അതിജീവിച്ചാണ് പഠിക്കാനിറങ്ങിയത്. സാക്ഷരത മിഷൻ നടത്തുന്ന നാലാം തരം തുല്യത ക്ലാസ് 2014ലും, ഏഴാം തരം തുല്യത പരീക്ഷ 2017ലും വിജയകരമായി പൂർത്തീകരിച്ച ശേഷമാണ് പത്താം തരം തുല്യത കോഴ്സിൽ ചേർന്നത്.
പരസഹായമില്ലാതെ പുറത്തിങ്ങാൻ കഴിയാതെ വീടിെൻറ അകത്തളങ്ങളിൽ കഴിഞ്ഞ് കൂടുമ്പോഴും വലിയൊരാഗ്രഹമായിരുന്നു എസ്.എസ്.എൽ.സി നേടിയെടുക്കണമെന്നത്. മാതാപിതാക്കളായ കുഞ്ഞിമുഹമ്മദും നഫീസയും പിന്തുണ നൽകി. കരക്കാട് നോർത്തിൽ ജനസേവകേന്ദ്രം ആരംഭിക്കുകയും ചെയ്തു.
കരിപ്പോൾ ഗവ. ഹൈസ്കൂളിൽ ഞായറാഴ്ചകളിൽ നടത്തിയിരുന്ന പത്താം തരം തുല്യതാ സമ്പർക്ക ക്ലാസുകളിലൂടെയും, ലോക് ഡൗൺ കാലത്ത് ഓൺലൈൻ ക്ലാസുകളിലൂടെയുമാണ് പഠനം നടത്തിയത്. വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ബി. നമിത്താണ് അബ്ബാസലിക്ക് വേണ്ടി പരീക്ഷയെഴുതുന്നത്. ഡിഫറൻറ്ലി ഏബ്ൾഡ് പീപ്പിൾ (ഡി.എ.പി.എൽ) എന്ന സംഘടനയുടെ ചുമതല വഹിച്ചിരുന്നു. അബ്ബാസലിയുടെ സംവിധാനത്തിൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ച് ''പാണക്കാട്ടെ അസർ മുല്ല'', ''ഇ.ടിയാണെെൻറ പൂമരം'' എന്നീ ഗാനങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഹയർ സെക്കൻഡറി തുല്യത കോഴ്സ് കൂടി പൂർത്തിയാക്കണമെന്നാണ് ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.