വലിയകുന്ന്: ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന യുവാക്കൾ ജലവിതരണ കുഴലുകൾ സ്ഥാപിച്ച സ്ഥലത്ത് രൂപപ്പെട്ട കുഴിയിൽ വീണു. അപകട ഭീഷണി ഉയർത്തുന്ന റോഡിലെ കുഴികൾ നികത്തി സുരക്ഷിത യാത്ര ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യുവാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഇരിമ്പിളിയം മേച്ചേരിപ്പറമ്പ് സ്വദേശികളായ സുഹൈർ, മുബഷീർ എന്നിവരാണ് പ്രതിഷേധിച്ചത്. ഇരിമ്പിളിയം ത്വരിത ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി എടയൂർ ഗ്രാമപഞ്ചായത്തിലേക്ക് നീട്ടുന്നതിനോടനുബന്ധിച്ചാണ് വലിയ ജലവിതരണ കുഴലുകൾ സ്ഥാപിച്ചത്. ഇതിനെ തുടർന്നാണ് റോഡിൽ കുഴികൾ രൂപപ്പെടുകയും അതിൽ മഴവെള്ളം നിറഞ്ഞത്. മേച്ചേരിപറമ്പ് മുതൽ ഇരിമ്പിളിയം, വലിയകുന്ന് വരെ റോഡിെൻറ പല ഭാഗത്തായി വലിയ കുഴികളാണുള്ളത്.
ഇരിമ്പിളിയം മുതൽ വലിയകുന്ന് അങ്ങാടി വരെ കാൽനാട യാത്ര പോലും ദുഷ്ക്കരമാണ്. ഇതിനിടെയാണ് വെള്ളിയാഴ്ച മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ യുവാക്കൾ സഞ്ചരിച്ച ബൈക്ക് വെള്ളക്കെട്ടിൽ വീണത്. സംഭവത്തെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി ഇറങ്ങുകയും അൽപസമയം ഗതാഗതം സ്തംഭിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.