വളാഞ്ചേരി: സൈക്കിളിൽ നേപ്പാളിലേക്ക് യാത്ര ചെയ്യുന്ന സഹോദരങ്ങൾക്ക് യാത്രയയപ്പ് നൽകി. പേരശ്ശന്നൂർ വള്ളിക്കൊട്ടപറമ്പിൽ ഫൈസൽ ബാബു (36), നജ്മുദീൻ (19) എന്നിവരാണ് യാത്ര ആരംഭിച്ചത്. 'മനസ്സ് ശുദ്ധമാക്കുക, മണ്ണ് സുന്ദരമാക്കുക' എന്ന ആഹ്വാനവുമായാണ് യാത്ര ആരംഭിച്ചത്. കർണാടക, തെലുങ്കാന, മധ്യപ്രദേശ്, ഉത്തർപ്രദേശ് വഴിയാണ് യാത്ര.
സെവൻസ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നേതൃത്വത്തിൽ പേരശ്ശന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് യാത്രയയപ്പ് നൽകി. പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വസീമ വേളേരി അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി സി.പി. നിസാർ സ്വാഗതം പറഞ്ഞു. വാർഡ് അംഗം എം.വി. വേലായുധൻ, പി.കെ. കരീം, പ്രീതി വിജയൻ, പി.ടി.എ പ്രസിഡൻറ് വി.ടി. റസാഖ്, ഷാഫി, ക്ലബ് പ്രസിഡൻറ് റിയാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.