ക​ഞ്ഞി​പ്പു​ര-​മൂ​ടാ​ൽ ബൈ​പാ​സ് നി​ർ​മാ​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഉ​പ​വാ​സം പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു 

ജനരോഷത്തിന് മുന്നിൽ ഭരണകൂടങ്ങൾ മുട്ടുമടക്കിയ ചരിത്രം മറക്കരുത് -പി.കെ. കുഞ്ഞാലിക്കുട്ടി

വ​ളാ​ഞ്ചേ​രി: സം​സ്ഥാ​ന സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളു​ടെ ക്ഷ​മ പ​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും ജ​ന​രോ​ഷ​ത്തി​ന് മു​ന്നി​ൽ ഭ​ര​ണ​കൂ​ട​ങ്ങ​ൾ മു​ട്ടു​മ​ട​ക്കി​യ ച​രി​ത്ര​മാ​ണു​ള്ള​തെ​ന്നും പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി.

ക​ഞ്ഞി​പ്പു​ര-​മൂ​ടാ​ൽ ബൈ​പാ​സ് നി​ർ​മാ​ണം അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ ദേ​ശീ​യ​പാ​ത​യി​ലെ മ​ർ​ക്ക​സ് മൂ​ടാ​ലി​ൽ ന​ട​ത്തി​യ ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​മ്പ​തു​വ​ർ​ഷം മു​മ്പ് പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്ത് തു​ട​ങ്ങി​യ ബൈ​പാ​സ് നി​ർ​മാ​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​ത് ന്യാ​യീ​ക​രി​ക്കാ​വു​ന്ന​ത​ല്ല. ഇ​ട​തു​സ​ർ​ക്കാ​റി​ന്റെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണ് തെ​ളി​യി​ക്കു​ന്ന​ത്.

പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യി ആ​ലോ​ചി​ച്ച് ഇ​ക്കാ​ര്യം സ​ർ​ക്കാ​റി​ന്റെ​യും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​ടെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ പാ​റ​ക്ക​ൽ ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി, എം.​എ​ൽ.​എ​മാ​രാ​യ കെ.​പി.​എ. മ​ജീ​ദ്, അ​ഡ്വ. എ​ൻ. ഷം​സു​ദ്ദീ​ൻ, ന​ജീ​ബ് കാ​ന്ത​പു​രം, പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ, കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റ്​ വി.​ടി. ബ​ൽ​റാം, മു​സ്‍ലിം ലീ​ഗ് ജി​ല്ല സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​എം. ഗ​ഫൂ​ർ, സി. ​മു​ഹ​മ്മ​ദ​ലി, അ​ഷ്റ​ഫ് കോ​ക്കൂ​ർ, ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ വി.​എ​സ്. ജോ​യ്, മു​ൻ ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ ഇ. ​മു​ഹ​മ്മ​ദ്കു​ഞ്ഞി, വി. ​മ​ധു​സൂ​ദ​ന​ൻ, വെ​ട്ടം ആ​ലി​ക്കോ​യ, സ​ലാം വ​ളാ​ഞ്ചേ​രി, പ​ര​പ്പാ​ര സി​ദ്ദീ​ഖ്, വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ഷ്റ​ഫ് അ​മ്പ​ല​ത്തി​ങ്ങ​ൽ, ന​ന്ദ​ന എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, സ​മീ​പ പ്ര​ദേ​ശ​ത്തെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ​യി​ലെ യു.​ഡി.​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് സ്ഥ​ല​ത്ത് എ​ത്തി. സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ്ര​തി​ഷേ​ധ​ജ്വാ​ല ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം.​എ​ൽ.​എ ആ​യി​രു​ന്നു.

Tags:    
News Summary - Don't forget the history of governments kneeling down in front of people's anger -P.K. Kunhalikutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.