വളാഞ്ചേരി: കേന്ദ്ര വിദ്യാഭ്യാസ വകുപ്പിെൻറ കീഴിലുള്ള മഹാത്മാ ഗാന്ധി നാഷണൽ കൗൺസിൽ എഡ്യൂക്കേഷൻ ഏർപ്പെടുത്തിയ പ്രഥമ ഗ്രീൻ ചാമ്പ്യൻ അവാർഡ് വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളജിന് സമ്മാനിച്ചു.
പ്രശംസ പത്രവും കാഷ് അവാർഡും മലപ്പുറം അസിസ്റ്റൻറ് കലക്ടർ സഫ്ന നസ്രുദ്ദീനിൽനിന്ന് പ്രിൻസിപ്പൽ ഡോ. സി. രാജേഷ് ഏറ്റു വാങ്ങി. പ്രഫ. കെ.എസ്. കൃഷ്ണപ്രഭ സംബന്ധിച്ചു. കേരളത്തിലെ എട്ട് കോളജുകളാണ് പുരസ്കാരത്തിന് അർഹമായത്.
പരിസര ശുചിത്വം, ജലവിനിയോഗം, ഊർജസംരക്ഷണം, മാലിന്യ സംസ്കരണം എന്നീ മേഖലകളിൽ കോളജ് കാഴ്ച വെച്ച മികച്ച പ്രകടനത്തിനാണ് അവാർഡ്.കോവിഡ് ബോധവത്കരണം, വാക്സിൻ ഓൺലൈൻ രജിസ്ട്രേഷൻ സഹായം, ടെലി കൗൺസലിങ്, മാസ്ക്, സാനിറ്റൈസർ എന്നിവയുടെ വിതരണം തുടങ്ങിയവയിൽ കോളജിെൻറ പ്രവർത്തനങ്ങളും അവാർഡിന് പരിഗണിച്ചിരുന്നു.പരിസ്ഥിതി സംരക്ഷണത്തിനൊപ്പം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ടുള്ള കോളജിെൻറ മാതൃകക്കുള്ള അംഗീകാരമാണ് പുരസ്കാരം. പുരസ്കാര വിതരണത്തോടനുബന്ധിച്ച് ജില്ലയിലെ കോളജ് പ്രിൻസിപ്പൽമാരെ പങ്കെടുപ്പിച്ച് ശിൽപശാലയും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.