വളാഞ്ചേരി: 'ഇസ്ലാം-ആശയ സംവാദത്തിെൻറ സൗഹൃദ നാളുകൾ' തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പയിനിെൻറ ഭാഗമായി വളാഞ്ചേരി ഏരിയ സംവാദ സദസ്സ് സംഘടിപ്പിച്ചു. കാവുംപുറം സാഗർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങൾ വിഷയം അവതരിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി എം.സി. നസീർ അധ്യക്ഷത വഹിച്ചു. എം.പി. അബ്ദുല്ലക്കോയ തങ്ങൾ, സി.പി. മുഹമ്മദ് ശാഫി എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി വളാഞ്ചേരി ഏരിയ പ്രസിഡൻറ് വി.പി.എ. ശാക്കിർ സ്വാഗതവും കാമ്പയിൻ കൺവീനർ യു. മുഹമ്മദ് അലി നന്ദിയും പറഞ്ഞു. സദസ്സിൽനിന്ന് ഉയർന്ന ചോദ്യങ്ങൾക്ക് വി.ടി. അബ്ദുല്ലക്കോയ തങ്ങൾ മറുപടി നൽകി.
മംഗലം: ജമാഅത്തെ ഇസ്ലാമി ആലത്തിയൂർ ഏരിയ സംവാദ സദസ്സ് മംഗലം എസ്.എസ്.എം ലൈബ്രറി ഹാളിൽ സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ഹകീം നദ്വി ഉദ്ഘാടനം ചെയ്തു. ആലത്തിയൂർ ഏരിയ പ്രസിഡൻറ ടി. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് ഹബീബ് ജഹാൻ, എൻ.കെ. സാജിദ്, കെ. യൂനുസ് എന്നിവർ സംസാരിച്ചു. സി.പി. ശഹീം ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.