സു​മി​ത

സുമനസ്സുകളുടെ കരുണ കാത്ത് സുമിത

വ​ളാ​ഞ്ചേ​രി: ഇ​രു​വൃ​ക്ക​യും ത​ക​രാ​റി​ലാ​യ നി​ർ​ധ​ന യു​വ​തി വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ചി​കി​ത്സ​ക്ക് സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. എ​ട​യൂ​ർ ചീ​നി​ച്ചോ​ട് പ​ള്ളി​പ്പു​റ​ത്തു​പ​ടി രാ​ജ​ന്റെ ഭാ​ര്യ സു​മി​ത​യു​ടെ (37) വൃ​ക്ക​ക​ളാ​ണ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​ത്. മൂ​ന്നു​മാ​സ​മാ​യി ഡ​യാ​ലി​സി​സ് ചെ​യ്താ​ണ് ജീ​വി​തം മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.

വൃ​ക്ക മാ​റ്റി​വെ​ക്ക​ണ​മെ​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്ക​യാ​ണ്. സു​മി​ത 14 വ​ർ​ഷ​ത്തോ​ള​മാ​യി പ്ര​മേ​ഹ​രോ​ഗി​കൂ​ടി​യാ​ണ്. ര​ണ്ട് പെ​ൺ​മ​ക്ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഒ​രു​മ​ക​ൾ അ​സു​ഖം ബാ​ധി​ച്ച് ആ​റു​മാ​സം മു​മ്പ് മ​രി​ച്ചു. ര​ണ്ടാ​മ​ത്തെ മ​ക​ൾ പ്ല​സ് ടു​വി​ന് പ​ഠി​ക്കു​ക​യാ​ണ്. അ​സു​ഖാ​വ​സ്ഥ​യി​ലും കൂ​ലി​പ്പ​ണി ചെ​യ്താ​ണ് രാ​ജ​ൻ ഭാ​ര്യ​യു​ടെ ചി​കി​ത്സ​ക്ക് പ​ണം സ്വ​രൂ​പി​ക്കു​ന്ന​ത്.

30 ല​ക്ഷം രൂ​പ​യോ​ളം വൃ​ക്ക മാ​റ്റി​വെ​ക്ക​ലി​നും അ​നു​ബ​ന്ധ​ചി​കി​ത്സ​ക്കും വ​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യും എ​ട​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​​ ഹ​സീ​ന ഇ​ബ്രാ​ഹിം, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം എ.​പി. സ​ബാ​ഹ്, മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ കെ.​കെ. രാ​ജീ​വ് എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളു​മാ​യി പ​ള്ളി​പ്പു​റ​ത്തു​പ​ടി സു​മി​ത ചി​കി​ത്സ സ​ഹാ​യ​സ​മി​തി എ​ന്ന പേ​രി​ൽ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ട്ടാ​യ്മ​ക്ക് രൂ​പം ന​ൽ​കി. ചി​കി​ത്സ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ തു​ട​രാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് ചി​കി​ത്സ സ​ഹാ​യ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സി.​ടി. ദീ​പ (ചെ​യ​ർ), പി.​ടി. സു​ധാ​ക​ര​ൻ (ക​ൺ), എം. ​ഗ​ണേ​ശ​ൻ (ട്ര​ഷ), കെ.​കെ. മാ​യി​ൻ​കു​ട്ടി, കെ. ​നാ​രാ​യ​ണ​ൻ, സി.​എ​ച്ച്. ജ​രീ​ർ, പി.​പി. രാ​ജ​ൻ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു. ചി​കി​ത്സ സ​ഹാ​യ​സ​മി​തി​യു​ടെ പേ​രി​ൽ കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് എ​ട​യൂ​ർ ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി. അ​ക്കൗ​ണ്ട് ന​മ്പ​ർ: 4064710 1106541. ഐ​എ​ഫ്.​എ​സ്.​സി: KLGB0040647. ഫോ​ൺ: 8921066490 (ചെ​യ​ർ), 9946402235 (ക​ൺ), 9544434400 (ട്ര​ഷ).

Tags:    
News Summary - Kidney disease: Sumita needs help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.