സുമനസ്സുകളുടെ കരുണ കാത്ത് സുമിത
text_fieldsവളാഞ്ചേരി: ഇരുവൃക്കയും തകരാറിലായ നിർധന യുവതി വൃക്ക മാറ്റിവെക്കൽ ചികിത്സക്ക് സുമനസ്സുകളുടെ സഹായം തേടുന്നു. എടയൂർ ചീനിച്ചോട് പള്ളിപ്പുറത്തുപടി രാജന്റെ ഭാര്യ സുമിതയുടെ (37) വൃക്കകളാണ് പ്രവർത്തനരഹിതമായത്. മൂന്നുമാസമായി ഡയാലിസിസ് ചെയ്താണ് ജീവിതം മുന്നോട്ടുപോകുന്നത്.
വൃക്ക മാറ്റിവെക്കണമെന്ന് തൃശൂർ മെഡിക്കൽ കോളജിലെ ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. സുമിത 14 വർഷത്തോളമായി പ്രമേഹരോഗികൂടിയാണ്. രണ്ട് പെൺമക്കളാണ് ഉണ്ടായിരുന്നത്. ഒരുമകൾ അസുഖം ബാധിച്ച് ആറുമാസം മുമ്പ് മരിച്ചു. രണ്ടാമത്തെ മകൾ പ്ലസ് ടുവിന് പഠിക്കുകയാണ്. അസുഖാവസ്ഥയിലും കൂലിപ്പണി ചെയ്താണ് രാജൻ ഭാര്യയുടെ ചികിത്സക്ക് പണം സ്വരൂപിക്കുന്നത്.
30 ലക്ഷം രൂപയോളം വൃക്ക മാറ്റിവെക്കലിനും അനുബന്ധചികിത്സക്കും വരുമെന്നാണ് അധികൃതർ അറിയിച്ചത്. പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ മുഖ്യരക്ഷാധികാരിയും എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം, ജില്ല പഞ്ചായത്ത് അംഗം എ.പി. സബാഹ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ് എന്നിവർ രക്ഷാധികാരികളുമായി പള്ളിപ്പുറത്തുപടി സുമിത ചികിത്സ സഹായസമിതി എന്ന പേരിൽ നാട്ടുകാരുടെ നേതൃത്വത്തിൽ കൂട്ടായ്മക്ക് രൂപം നൽകി. ചികിത്സ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ തുടരാനാണ് തീരുമാനമെന്ന് ചികിത്സ സഹായസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സി.ടി. ദീപ (ചെയർ), പി.ടി. സുധാകരൻ (കൺ), എം. ഗണേശൻ (ട്രഷ), കെ.കെ. മായിൻകുട്ടി, കെ. നാരായണൻ, സി.എച്ച്. ജരീർ, പി.പി. രാജൻ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു. ചികിത്സ സഹായസമിതിയുടെ പേരിൽ കേരള ഗ്രാമീൺ ബാങ്ക് എടയൂർ ശാഖയിൽ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ: 4064710 1106541. ഐഎഫ്.എസ്.സി: KLGB0040647. ഫോൺ: 8921066490 (ചെയർ), 9946402235 (കൺ), 9544434400 (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.