വളാഞ്ചേരി: കോവിഡാനന്തര കാലഘട്ടത്തിൽ ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനുതകുന്ന മാറ്റങ്ങൾ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിെൻറ ചുവടുപിടിച്ചു ഉണ്ടാവേണ്ടതുണ്ടെന്നു ഐക്യരാഷ്ട്രസഭയുടെ ക്രൈസിസ് മാനേജ്മെൻറ് വിഭാഗം മേധാവി ഡോ. മുരളി തുമ്മാരുകുടി അഭിപ്രായപ്പെട്ടു.
എം.ഇ.എസ്.കെ.വി.എം. കോളജിൽ ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ചുള്ള വെബിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 2050 ലെ ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയിലെ ആവശ്യങ്ങൾ കാണാൻ വിദ്യാഭ്യാസ നയത്തിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ വെബിനാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സി. രാജേഷ് അധ്യക്ഷത വഹിച്ചു. എം.ജി. സർവകലാശാല വിദ്യാഭ്യാസ വിഭാഗം മേധാവി പ്രഫ. കെ.വി. ആഷ, പ്രഫ. കെ.പി. ഹസ്സൻ, ഡോ. ടി.വൈ. നജില, പ്രഫ. നാജിയ എന്നിവർ സംസാരിച്ചു. യു.ജി.സി. പരാമർശ് പദ്ധതിയുടെ ഭാഗമായാണ് വെബിനാർ സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.