വളാഞ്ചേരി: പഠനം രസകരമാക്കാൻ പാവനാടകവുമായി അധ്യാപകൻ. ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ഇംഗ്ലീഷ് അധ്യാപകൻ ഡോ. എം.പി. ഷാഹുൽ ഹമീദാണ് ഓൺലൈൻ പഠനത്തെ ഫലപ്രദമാക്കാൻ പാവനാടകവുമായി രംഗത്ത് എത്തിയത്. ഹയർസെക്കൻഡറി രണ്ടാം വർഷ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ 'മാച്ബോക്സ്' പാഠമാണ് പാവനാടകത്തിലൂടെ ഓൺലൈനായി അവതരിപ്പിക്കുന്നത്.
ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകൾ, ന്യൂസ് പേപ്പർ എന്നിവ ഉപയോഗിച്ചാണ് പാവകളെ നിർമിച്ചത്. ബംഗാളി എഴുത്തുകാരി ആശാപൂർണ ദേബി സ്ത്രീശാക്തീകരണം മുൻനിർത്തി എഴുതിയ 'മാച് ബോക്സ്' ചെറുകഥ തനിമയാർന്നരീതിയിൽ അവതരിപ്പിക്കുന്നുണ്ട് 10 മിനിറ്റ് പാവ നാടകത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.