വളാഞ്ചേരി: വൃക്കകൾ തകരാറിലായ നിർധനനായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. വളാഞ്ചേരി കഞ്ഞിപ്പുര സ്വദേശി പട്ടേങ്ങൽ ഷമീം ബാബുവാണ് (31) ചികിത്സക്കായി സഹായം അഭ്യർഥിക്കുന്നത്. മാതാവും ഭാര്യയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളുമടങ്ങുന്നതാണ് ഷമീം ബാബുവിെൻറ കുടുംബം. കടയിൽ നിത്യകൂലിക്ക് ജോലി ചെയ്തിരുന്ന യുവാവിന് അസുഖം വന്നതോടെ കുടുംബം ദുരിതത്തിലാണ്. വലിയൊരു തുക ചികിത്സക്കായും വേണ്ടിവരുന്നു.
നാല് സെൻറ് ഭൂമി ഉണ്ടെങ്കിലും വീടില്ലാത്ത ഇവർ വാടക ക്വാർട്ടേഴ്സിലാണ് താമസം. വൃക്ക മാറ്റിവെക്കാനും തുടർചികിത്സക്കും ആവശ്യമായ വൻതുക കണ്ടെത്താൻ കഴിയാത്ത കുടുംബം സുമനസ്സുകളുടെ കാരുണ്യം തേടുകയാണ്. പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം വി.പി. സക്കറിയ, വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ എന്നിവർ രക്ഷാധികാരികളായും കഞ്ഞിപ്പുര മഹല്ല് സെക്രട്ടറി കെ.കെ. അബ്ദുൽ ലത്തീഫ് ചെയർമാനായും വാർഡ് കൗൺസിലർ ആബിദ മൻസൂർ കൺവീനറായും തൈക്കുളത്തിൽ ബഷീർ ഹാജി ട്രഷററായും ചികിത്സാസമിതി രൂപവത്കരിച്ചിട്ടുണ്ട്.
സമിതിയുടെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് വളാഞ്ചേരി ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 0092053000024996. െഎ.എഫ്.എസ്.സി കോഡ്: SIBL0000092. ഈ നിർധന കുടുംബത്തെ സഹായിക്കാൻ സന്മനസ്സുകൾ രംഗത്തുവരണമെന്ന് സഹായസമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
കെ.കെ. അബ്ദുൽ ലത്തീഫ്, സി. ശിഹാബുദ്ദീൻ, കാലൊടി സിദ്ദീഖ് ഹാജി, തൈക്കുളത്തിൽ ബഷീർ ഹാജി, ആബിദ മൻസൂർ, പി.വി. മണികണ്ഠൻ, എം.കെ. മുഹമ്മദ് അനീസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഫോൺ: 9946764104 (ചെയർമാൻ), 9947425304 (ട്രഷറർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.