വള്ളിക്കുന്ന്: ആനങ്ങാടിയിൽ കടൽ സുരക്ഷ ഭിത്തി നിർമാണത്തിന് 2.19 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.അബ്ദുൽ ഹമീദ് എം.എൽ.എ അറിയിച്ചു. വള്ളിക്കുന്ന് പഞ്ചായത്തിലെ ആനങ്ങാടി ബീച്ചിൽ കടൽ ഭിത്തി പലയിടങ്ങളിലും ഇല്ലാത്തതിനാൽ നിരവധി വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. വിഷയം എം.എൽ.എ നിയമസഭയിലും ജില്ല വികസന സമിതിയിലും നിരവധി ഉന്നയിച്ചിരുന്നു.
2018 മുതൽ വിശദമായ പദ്ധതി രേഖ തയ്യാറാക്കി നൽകിയെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഇതോടെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ കണ്ട് പ്രത്യേക അനുമതിക്കായി കത്ത് നൽകിയതോടെയാണ് പദ്ധതിയുടെ ഭരണാനുമതി ലഭിച്ചത്. പദ്ധതിയുടെ സാങ്കേതികാനുമതിയും ടെണ്ടർ നടപടിയും വേഗത്തിലാക്കാൻ വൻകിട ജലസേചന വിഭാഗം എക്സികുട്ടീവ് എൻജിനിയർക്ക് നിർദേശം നൽകുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.