വള്ളിക്കുന്ന്: വള്ളിക്കുന്നിനെ സമ്പൂർണ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി വള്ളിക്കുന്നിലെ 29 ഹരിത കർമസേന അംഗങ്ങൾ അമ്പതുദിവസം കൊണ്ട് വീടുകളിൽ ശേഖരിച്ച് പുനഃചക്രമണത്തിനായി കയറ്റിയയച്ചത് 39 ടൺ കുപ്പിച്ചില്ലുകൾ.മാലിന്യ ശേഖരണവും സംസ്കരണവും തദ്ദേശ സ്ഥാപനങ്ങൾക്ക് തലവേദനയാകുന്ന കാലഘട്ടത്തിലാണ് നിലവിലെ സൗകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി ഇവിടത്തെ ഹരിതകർമ സേനാംഗങ്ങൾ മാതൃകയാകുന്നത്.
ജൂണിൽ 18 വാർഡുകളിൽ സേവനം പൂർത്തീകരിച്ചപ്പോൾ ജില്ലയിൽതന്നെ ഏറ്റവും കൂടുതൽ യൂസർ ഫീയായ 4.04 ലക്ഷം രൂപയും ലഭിച്ചു. കുപ്പിച്ചില്ലിന് പുറമെ ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കൾ എം.സി.എഫിൽ എത്തിച്ച് തരംതിരിക്കുന്ന പ്രവൃത്തിയും ഇടതടവില്ലാതെ നടക്കുകയാണ്.
മാലിന്യ സംസ്കരണം കാര്യക്ഷമമാക്കാൻ എല്ലാ കവലകളിലും ബോട്ടിൽ ബൂത്ത്, മുഴുവൻ വാർഡുകളിലും മിനി എം.സി.എഫ്, ശുചിത്വ ബോർഡ് തുടങ്ങിയവക്കും നിലവിലെ ഇലക്ട്രിക് വാഹനത്തിന് പുറമെ മറ്റൊരു വാഹനത്തിനും ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജഅറിയിച്ചു.മാലിന്യ സംസ്കരണത്തിൽ സർക്കാർ സഹായിയായി പ്രവർത്തിക്കുന്ന ഗ്രീൻ വോംസാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.