വള്ളിക്കുന്ന്: റെയിൽവേ വൈദ്യുതി ലൈനിൽനിന്ന് കാൽനടയാത്രകാർക്ക് അപകടങ്ങൾ ഇല്ലാതിരിക്കാൻ നടപ്പാതയിൽ സ്ഥാപിച്ച തുരുമ്പെടുത്ത ഇരുമ്പ് വേലികൾ മാറ്റാതെ പെയിന്റിങ് മാത്രം പൂർത്തിയാക്കി റെയിൽവേ അധികൃതർ. വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനിൽ ഫ്ലാറ്റുഫോമുകൾ തമ്മിൽ ബന്ധിപ്പിച്ചു നിർമിച്ച ഫൂട്ട് ഓവർ ബ്രിഡ്ജിലെ ഏറ്റവും മുകളിലുള്ള ഇരുമ്പ് വേലികളാണ് തുരുമ്പെടുത്തത്. വിവിധ ഭാഗങ്ങളിൽ വേലികളുടെ ഭാഗങ്ങൾ അടർന്നു വീണ അവസ്ഥയിലായിരുന്നു.
മതിയായ പരിപാലനം ഇല്ലാത്തതാണ് ഇവ തുരുമ്പെടുക്കാൻ കാരണം. ഏത് സമയവും ഉയർന്ന വൈദ്യുതി പ്രവഹിക്കുന്ന ലൈനിലേക്ക് തകർന്ന നെറ്റ് വഴി അപകടം വരുത്താവുന്ന ലോഹങ്ങളോ മറ്റോ ഇടാനും, ഒരാൾക്ക് നിഷ്പ്രയാസം ഇത് വഴി ചാടി കടക്കാനും കഴിയുന്ന സ്ഥിതിയായിരുന്നു. ഇക്കാര്യം ‘മാധ്യമം’ നേരത്തെ വാർത്ത നൽകിയിരുന്നു. എന്നാൽ ഇത് മാറ്റിസ്ഥാപിക്കാതെ കഴിഞ്ഞ ദിവസം പെയിന്റ് ചെയ്ത് തടി തപ്പുക മാത്രമാണ് ചെയ്തത്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി യാത്രകാരാണ് ഇതുവഴി യാത്ര ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.