വള്ളിക്കുന്ന്: ദേശീയപാത ആറുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായി പൊളിച്ച ബസ് സ്റ്റോപ്പുകൾക്ക് പകരമുള്ളവ പണിയാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി വിളിച്ചുചേർക്കാൻ കലക്ടർ ആർ.ടി.ഒക്ക് നിർദേശം നൽകി.
ദേശീയപാത വീതി കൂട്ടലുമായി ബന്ധപ്പെട്ട് പുതുതായി നിർമിക്കുന്ന സ്റ്റോപ്പുകൾ നിലവിലുണ്ടായിരുന്ന സ്ഥലത്തുനിന്നും മാറ്റിയാണ് സ്ഥാപിക്കുന്നതെന്നും ട്രാഫിക് റെഗുലേറ്ററിയുമായി കൂടിയാലോചിക്കാതെയാണ് നടപടിയെന്നും കഴിഞ്ഞ ജില്ല വികസന സമിതി യോഗത്തിൽ ഉന്നയിച്ചിരുന്നു. പുതിയ സ്റ്റോപ്പുകൾ പണിയുമ്പോൾ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് തല ട്രാഫിക് ക്രമീകരണ സമിതിയുമായി ചർച്ച ചെയ്യണമെന്ന് നേരത്തെ നിർദേശിച്ചതാണെന്ന് എം.എൽ.എ ജില്ല വികസന സമിതിയിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ ചേളാരി മുതൽ തലപ്പാറ വരെയുള്ള ഭാഗങ്ങളിൽ നിർമാണം നടത്തുന്ന ബസ് സ്റ്റോപ്പുകൾ ആലോചനകളില്ലാതെയാണ് ആരംഭിച്ചതെന്നും ആയതിനാൽ നാല് പഞ്ചായത്തുകൾ ഉൾപ്പെടുന്ന ദേശീയപാതയിൽ ഏതെല്ലാം സ്ഥലങ്ങളിൽ സ്റ്റോപ്പ് അനുവദിക്കണമെന്നത് സംബന്ധിച്ച് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി വിളിച്ചുചേർക്കണമെന്നായിരുന്നു എം.എൽ.എ ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.