വള്ളിക്കുന്ന് (മലപ്പുറം): മണ്ഡലമുണ്ടായശേഷം നടന്ന രണ്ട് നിയമസഭകളിലും മൂന്ന് ലോക്സഭ തെരഞ്ഞെടുപ്പിലും യു.ഡി.എഫിനെ മാത്രമേ വള്ളിക്കുന്ന് പിന്തുണച്ചിട്ടുള്ളൂ. അൽപമെങ്കിലും അങ്കലാപ്പുണ്ടാക്കിയത് പഞ്ചായത്ത് തെരഞ്ഞടുപ്പുകളാണ്. 2009ലാണ് ചേലേമ്പ്ര, പള്ളിക്കല്‍, പെരുവള്ളൂര്‍, തേഞ്ഞിപ്പലം, വള്ളിക്കുന്ന്, മൂന്നിയൂര്‍ എന്നിങ്ങനെ ആറ് പഞ്ചായത്തുകളെ ഉൾപ്പെടുത്തി വള്ളിക്കുന്ന് മണ്ഡലം രൂപവത്കരിച്ചത്.
കോഴിക്കോട് വിമാനത്താവളം, കാലിക്കറ്റ് സര്‍വകലാശാല, ചേളാരിയിലെ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് പ്ലാൻറ്, കിന്‍ഫ്ര പാര്‍ക്ക് തുടങ്ങി സംസ്ഥാനത്തെ എണ്ണപ്പെട്ട പല സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന മണ്ഡലമാണ് വള്ളിക്കുന്ന്. മണ്ഡലമായ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പ് ലോക്സഭയിലേക്കായിരുന്നു. മലപ്പുറം മണ്ഡലത്തിെൻറ ഭാഗമായ വള്ളിക്കുന്നിൽ യു.ഡി.എഫ് സ്ഥാനാർഥി ഇ. അഹമ്മദിന് റെക്കോഡ് ഭൂരിപക്ഷമാണ് ലഭിച്ചത്. എൽ.ഡി.എഫിലെ ടി.കെ. ഹംസയെ 12,946 വോട്ടിന് ഇ. അഹമ്മദ് പിറകിലാക്കി.
നിയമസഭയിലേക്ക് 2011ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ 57,250 വോട്ട് നേടി കെ.എൻ.എ. ഖാദറാണ് വിജയിച്ചത്. എൽ.ഡി.എഫിലെ കെ.വി. ശങ്കരനാരായണന് 39,128 വോട്ട് ലഭിച്ചു. 18,122 വോട്ടിെൻറ ഭൂരിപക്ഷമാണ് ഖാദറിന് കിട്ടിയത്. 2014ൽ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഈ അഹമ്മദിന് 55,422 വോട്ടും എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ. സൈനബക്ക് 31,487 വോട്ടും ലഭിച്ചു.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിലും വള്ളിക്കുന്ന് യു.ഡി.എഫിനൊപ്പംനിന്നു. മുസ്ലിം ലീഗിലെ പി. അബ്ദുൽ ഹമീദ് 12,610 വോട്ടിെൻറ ലീഡിന് ജയിച്ചു. മുഖ്യ എതിരാളിയായിരുന്ന ഐ.എൻ.എല്ലിലെ ഒ.കെ. തങ്ങൾക്ക് 47,110 വോട്ടും ലഭിച്ചു. 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണം എൽ.ഡി.എഫ് നേതൃത്വം നൽകുന്ന ജനകീയ മുന്നണി പിടിച്ചെടുത്തിരുന്നു.
എന്നാൽ, 2020ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഭരണം തിരിച്ചുപിടിക്കുകയും ചെയ്തു. 2009ൽ വള്ളിക്കുന്ന് മണ്ഡലം രൂപവത്കരിച്ച ശേഷം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 15 വർഷത്തിനുശേഷം വള്ളിക്കുന്ന് പഞ്ചായത്ത് ഭരണം യു.ഡി.എഫ് ഭരണസമിതി പിടിച്ചെടുത്തിരുന്നു. എന്നാൽ, 2020ൽ ശക്തമായ തിരിച്ചുവരവ് നടത്തിയ എൽ.ഡി.എഫ് കൂടുതൽ സീറ്റുകൾ നേടി വള്ളിക്കുന്നിനെ തിരിച്ചെടുത്തു. നിലവിൽ മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിൽ വള്ളിക്കുന്നിൽ മാത്രമാണ് എൽ.ഡി.എഫ് ഭരണം.
ലോക്സഭ തെരഞ്ഞെടുപ്പ്
2014
യു.ഡി.എഫ്
-55,425
എൽ.ഡി.എഫ്
-31,487
ബി.ജെ.പി
-15,982 2019
യു.ഡി.എഫ്
-73,861
എൽ.ഡി.എഫ്
-44,339
ബി.ജെ.പി -21,802 നിയമസഭ
2016
യു.ഡി.എഫ് -59,720
ഐ.എൻ.എൽ -47,110
ബി.ജെ.പി -22,887 2020 തദ്ദേശ തെരഞ്ഞെടുപ്പ്
വള്ളിക്കുന്ന്
എൽ.ഡി.എഫ് -14
യു.ഡി.എഫ് -09 ചേലേമ്പ്ര
യു.ഡി.എഫ് -10
ജനകീയ മുന്നണി -05
ബി.ജെ.പി -03 തേഞ്ഞിപ്പലം
യു.ഡി.എഫ് -11
എൽ.ഡി.എഫ് -05
സ്വതന്ത്രൻ -01 പെരുവള്ളൂർ
യു.ഡി.എഫ് -16
എൽ.ഡി.എഫ് -02
സ്വതന്ത്രൻ -01 പള്ളിക്കൽ
യു.ഡി.എഫ് -19
എൽ.ഡി.എഫ് -03 മൂന്നിയൂർ
യു.ഡി.എഫ് -18
എൽ.ഡി.എഫ് -05
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.