വള്ളിക്കുന്നിലെ ചെണ്ടുമല്ലി കൃഷിത്തോട്ടത്തിൽ കർഷകരായ മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. കാരികുട്ടി, റിട്ട. സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ എൻ.കെ. ഗീത എന്നിവർ

ഓണത്തിൽ കണ്ണുനട്ട് ചെണ്ടുമല്ലി കർഷകർ

വള്ളിക്കുന്ന്: ഓണവിപണിയിൽ പ്രതീക്ഷയർപ്പിച്ച് വള്ളിക്കുന്നിലെ ചെണ്ടുമല്ലി കർഷകർ. ഓണത്തെ വരവേൽക്കാൻ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് തയാറാക്കിയ പൂപ്പൊലി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചെണ്ടുമല്ലി കൃഷി നടപ്പാക്കിയത്. 50,000 ചെണ്ടുമല്ലി തൈകളാണ് തരിശുഭൂമി കൃഷിഭൂമികളാക്കി വെച്ചുപിടിപ്പിച്ചു പരിപാലിക്കുന്നത്. വിവിധ കുടുംബശ്രീ യൂനിറ്റുകൾ ഉൾപ്പെടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓണത്തിനുള്ള പൂക്കളുടെ വിൽപന ഇത്തവണ വള്ളിക്കുന്നിൽനിന്ന് മാത്രം വിരിയിച്ച പൂക്കൾ ആയിരിക്കും. പൂവിട്ടു തുടങ്ങിയ സന്തോഷത്തിലാണ് കർഷകർ.

റിട്ട. ജീവനക്കാർ, മുൻ ജനപ്രതിനിധികൾ ഉൾപ്പെടെ കൃഷിയിൽ നിറഞ്ഞുനിൽക്കുകയാണ്. ആദ്യമായാണ് ചെണ്ടുമല്ലിക്കൃഷി എങ്കിലും സഹായ ഹസ്തവുമായി കൃഷി ഓഫിസർ അമൃത, ഗ്രാമപഞ്ചായത്ത് അധികൃതർ എന്നിവർ ഏതുസമയവും ഇവർക്ക് മുന്നിൽ ഉണ്ട്.

Tags:    
News Summary - Farmers of chendumalli who planted their eyes on Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.