വള്ളിക്കുന്ന്: തീയിട്ട മാലിന്യത്തിൽനിന്നുള്ള പുക ശ്വസിച്ച് നാട്ടുകാർക്ക് ദേഹാസ്വാസ്ഥ്യം. വള്ളിക്കുന്ന് അത്താണിക്കൽ കളരിപറമ്പിന് സമീപം തിങ്കളാഴ്ച രാത്രി 11 നാണ് സംഭവം. കനത്ത പുക ഉയർന്നതോടെയാണ് മുതിർന്ന ആളുകൾക്ക് ശ്വാസതടസ്സവും മറ്റും ഉണ്ടായത്. ഇവർ അറിയിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വി. അജയ് ലാൽ, വി. ശ്രീനാഥ് എന്നിവർ സ്ഥലത്തെത്തി.
സമീപത്തെ കിണറ്റിൽനിന്നാണ് പുക ഉയരുന്നതെന്ന് ശ്രദ്ധയിൽപെട്ടതോടെ പരപ്പനങ്ങാടി പൊലീസ്, അഗ്നിശമനസേന എന്നിവരെ അറിയിച്ചു. അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഉപയോഗ ശൂന്യമായ മരുന്നുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് കത്തിച്ചതെന്ന് വ്യക്തമായി.
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്, ആരോഗ്യ വകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി. മാലിന്യം കത്തിച്ചവർക്കെതിരെ കർശന നടപടി എടുക്കുമെന്നും പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ, വൈസ് പ്രസിഡന്റ് മനോജ് കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ എ.പി. സിന്ധു, സെക്രട്ടറി സന്തോഷ്, അസി. സെക്രട്ടറി ബിന്ദു, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷിനി, സജീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.