വള്ളിക്കുന്ന്: വിനോദസഞ്ചാരികൾക്ക് സുരക്ഷ ഭീഷണി ഉയർത്തി അഴിമുഖ പ്രദേശത്തെ പാറക്കെട്ടുകൾ. കടലുണ്ടി പുഴയും അറബിക്കടലും കൂടിച്ചേരുന്ന കടലുണ്ടിക്കടവ് അഴിമുഖ പ്രദേശത്തെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാറക്കെട്ടുകളാണ് ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളെ ആകർഷിക്കുന്നത്.
അഴിമുഖ പ്രദേശത്തെ കടലാക്രമണത്തിൽനിന്ന് സംരക്ഷിക്കുന്നത് ഈ കൂറ്റൻ പാറക്കെട്ടുകളാണ്. കടലിൽ നിന്നും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കരിങ്കൽകെട്ടുകളിൽ കയറി ഫോട്ടോ എടുക്കാനും അഴിമുഖ സൗന്ദര്യം കാണാനും നിരവധി ആളുകളാണ് എത്തുന്നത്.
വേലിയേറ്റ സമയത്തുൾപ്പെടെ കൂറ്റൻ പാറക്കെട്ടുകളിൽ കയറി നിൽക്കുന്നതും ഫോട്ടോ എടുക്കുന്നതും വൻ ദുരന്തമാണ് വിളിച്ചുവരുത്തുന്നത്. കാൽതെറ്റിയാൽ നേരെ വീഴുന്നത് പാറക്കെട്ടിലേക്കും കടലിലേക്കുമാണ്. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെയാണ് പലരും ഇവിടെ ചെലവഴിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.