വള്ളിക്കുന്ന്: ഗ്രാമപഞ്ചായത്തിലെ കരുമരക്കാട് പ്രദേശത്ത് കുറുക്കന്റെയും തെരുവുനായുടെയും ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ആറോടെ നടക്കാൻ പോവുകയായിരുന്ന പുഴക്കൽ മനോജിനാണ് തെരുവ് നായുടെ കടിയേറ്റത്. കാലിന് ആഴത്തിൽ പരുക്ക് പറ്റിയ ഇയാൾ ആശുപത്രിയിൽ ചികിത്സ തേടി. പത്തോടെയാണ് കുറുക്കന്റെ ആക്രമണമുണ്ടായത്.
കരുമരക്കാട് പുത്തലത്ത് സുബ്രമണ്യന്റെ മാതാവ് ജാനകി, പുത്തലത്ത് വിലാസിനി എന്നിവർക്കാണ് കടിയേറ്റത്. ഇവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടാഴ്ച മുമ്പ് കരുമരക്കാട് സ്വദേശി തോലിയിൽ സുധീറിനെ തെരുവുനായ് ഓടിച്ചിരുന്നു. ഇതിനിടെ വിണു പരിക്കു പറ്റിയ ഇയാൾ ഇപ്പോഴും ചികിത്സയിലാണ്. തെരുവുനായുടെ ശല്യം കാരണം പുലർച്ചെ നടക്കാൻ ഇറങ്ങുന്നവരും മറ്റും ഭീതിയാണ്. സ്കൂൾ തുറന്നതോടെ കുട്ടികളെ സ്കൂളിൽ വിടാൻ പോലും നാട്ടുകാർ ഭയപ്പെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.