അ​ത്താ​ണി​ക്ക​ൽ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​ട​ലു​ണ്ടി​ക്ക​ട​വ് പാ​ല​ത്തി​ന് സ​മീ​പ​ത്തെ ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ

മ​ഞ്ഞ​പ്പി​ത്തം; വ​ള്ളി​ക്കു​ന്നി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്

വ​ള്ളി​ക്കു​ന്ന്: മ​ഞ്ഞ​പ്പി​ത്ത കേ​സു​ക​ൾ കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​ള്ളി​ക്കു​ന്നി​ൽ പ​രി​ശോ​ധ​ന കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി ആ​രോ​ഗ്യ വ​കു​പ്പ്. അ​ത്താ​ണി​ക്ക​ൽ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​ട​ലു​ണ്ടി​ക്ക​ട​വ് പാ​ലം, അ​ത്താ​ണി​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ രാ​ത്രി​കാ​ല ഭ​ക്ഷ​ണ​പാ​നീ​യ​വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ശു​ചി​ത്വ പ​രി​ശോ​ധ​ന ന​ട​ത്തി. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും മ​തി​യാ​യ രേ​ഖ​ക​ൾ ഇ​ല്ലാ​തെ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി.

അ​ത്താ​ണി​ക്ക​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. സ്വ​പ്ന ,ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ആ​ർ.​കെ. ര​മി​ൽ, പി. ​സു​രേ​ഷ്, ഓ​ഫി​സ് അ​റ്റ​ൻ​ഡ​ർ സ​ജി​ത് ക​ള​ത്തി​ൽ​തൊ​ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Jaundice Health department strengthened inspection in Vallikunnu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.