വള്ളിക്കുന്ന് (മലപ്പുറം): ജൈവ വൈവിധ്യം കൊണ്ടും ദേശാടനപ്പക്ഷികളെ കൊണ്ടും പ്രകൃതി മനോഹരിതമായ കടലുണ്ടി -വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ് മേഖലയിലെ ഇക്കോ ടൂറിസറ്റ് കേന്ദ്രങ്ങൾ നവംബർ 10 മുതൽ തുറന്ന് പ്രവർത്തനം ആരംഭിക്കും.
സംസ്ഥാന സർക്കാർ നിർദേശിച്ച കോവിഡ് പ്രോട്ടോകോൾ പാലിച്ചുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ് ടൂറിസ്റ്റ് തോണി യാത്രയും ഹോം സ്റ്റേകളും പുനരാരംഭിക്കുന്നത്. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ എല്ലാവരും മാസ്ക് ധരിക്കണം, സഞ്ചാരികളുടെ ശരീരോഷ്മാവ് പരിശോധിക്കും, കൈകൾ സോപ്പ്/സാനിറ്റെസർ ഉപയോഗിച്ച് അണുമുക്തമാക്കണം.
ഹോം സ്റ്റേയും ടൂറിസത്തിന് ഉപയോഗിക്കുന്ന തോണിയും അതിലെ ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള വസ്തുക്കളും അണുമുക്തമാക്കണം. തോണിയിലെ പെർമിറ്റിൽ രേഖപ്പെടുത്തിയ പകുതി യാത്രക്കാരെ വെച്ച് മാത്രമേ സർവിസ് നടത്താൻ പാടുള്ളൂ. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ എത്തുന്നവരുടെ പേരും വിവരങ്ങളും നിർബന്ധമായും രേഖപ്പെടുത്തണം.
തുടങ്ങിയ നിർദേശങ്ങളും കമ്യൂണിറ്റി റിസർവ് മാനേജ്മെൻറ് പുറത്തിറക്കി. ഒക്ടോബർ മുതൽ ഏപ്രിൽ വരെ വിവിധ ദേശങ്ങളിൽനിന്ന് നിരവധി ദേശാടനപ്പക്ഷികളാണ് പക്ഷിസങ്കേതത്തിൽ എത്തിച്ചേരുന്നത്. വിവരങ്ങൾക്ക്: 0495 2471250.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.