വള്ളിക്കുന്ന്: നിരവധി വിനോദ സഞ്ചാരികൾ പതിവായെത്തുന്ന കടലുണ്ടിക്കടവ് പാലത്തിന്റെ കൈവരികൾ അപകടാവസ്ഥയിൽ. പരിചരണമില്ലാത്തതിനാൽ തന്നെ കോൺക്രീറ്റ് അടർന്നു കമ്പികൾ പുറത്തുകാണുന്ന നിലയിലാണ്. അഴിമുഖപ്രദേശത്ത് ആയതിനാൽ കാറ്റ് കാരണം കമ്പികൾ തുരുമ്പെടുത്ത് നശിക്കുകയാണ്. അഴിമുഖത്തെത്താൻ പാലത്തിന് ചുവട്ടിൽ കൂടി വേണം നടന്നു പോവാൻ. കൈവരിയിലെ കോൺക്രീറ്റ് അടർന്ന് നടന്നുപോകുന്നവരുടെ തലയിൽ വീഴുന്നതും പതിവാണ്. പാലത്തിന്റെ തൂണിലും സ്പാനുകളിലും കോൺക്രീറ്റ് അടർന്നു വീഴാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇതിന് പുറമെയാണ് കൈവരിയും തകർന്ന് അപകട ഭീഷണി ഉയർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.