വള്ളിക്കുന്ന്: മാലിന്യക്കൂമ്പാരമായി കടലുണ്ടിക്കടവ് അഴിമുഖ പ്രദേശം. കടലുണ്ടിക്കടവ് പാലത്തിന്റെ തൂണിനോട് ചേർന്ന് രൂപം കൊണ്ട മണൽ തിട്ടയിലാണ് വൻ തോതിൽ മാലിന്യം അടിഞ്ഞുകൂടി കിടക്കുന്നത്. പ്ലാസ്റ്റിക് കുപ്പികൾ, മദ്യകുപ്പികൾ, കവറുകൾ ഉൾപ്പെടെ മാലിന്യങ്ങളാണ് നിറഞ്ഞുനിൽക്കുന്നത്.
കടലുണ്ടി പുഴയിലും മറ്റും തള്ളുന്നതും മഴയിൽ തോട്ടിലൂടെയും മറ്റും ഒഴുകി പുഴയിലെത്തി ഒടുവിൽ ഇവയെല്ലാം മണൽ തിട്ടയിൽ അടിഞ്ഞുകൂടി കിടക്കുകയാണ്. നിരവധി ആളുകൾ കുടുംബവുമായി എത്തുന്ന പ്രദേശം കൂടിയാണിവിടെ. ദേശാടന കിളികൾ എത്തിയതോടെ ഇവിടെ എത്തുന്ന ആളുകളുടെ എണ്ണത്തിലും വൻ വർധനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.