എറണാകുളത്ത് നടക്കുന്ന കേരള ഗെയിംസ് ഫുട്ബാളിൽ കോഴിക്കോടിനുവേണ്ടി ബൂട്ടു കെട്ടിയ വള്ളിക്കുന്നിലെ താരങ്ങൾ

കേരള ഗെയിംസ് ഫുട്ബാൾ കിരീടം: അഭിമാനമായി വള്ളിക്കുന്നിലെ താരങ്ങളും

വള്ളിക്കുന്ന്: എറണാകുളത്ത് നടക്കുന്ന കേരള ഗെയിംസ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് തൃശൂരിനെ പരാജയപ്പെടുത്തിയപ്പോൾ കോഴിക്കോടിന് വേണ്ടി ബൂട്ടുകെട്ടിയത് മലപ്പുറം വള്ളിക്കുന്ന് സ്വദേശികളായ മൂന്നുപേർ. ടി. അൻവർ, ഫൈസൽ, പി.എൻ. ദിൽഷാദ് എന്നിവരാണ് കോഴിക്കോടിനായി ബൂട്ടുകെട്ടിയത്.

വള്ളിക്കുന്ന് കളരിപറമ്പ് സ്വദേശിയായ ടി. റഫീഖ്-നസീഫി ദമ്പതികളുടെ മകനായ അൻവർ ആണ് കോഴിക്കോടിനായി മുഴുവൻ സമയം പ്രതിരോധക്കോട്ട സംരക്ഷിച്ചത്. ഗുരുവായൂരപ്പൻ കോളജ് വിദ്യാർഥിയായിരുന്നു. മോഹൻ ബഗാൻ താരം വാഹിദ് സാലിയുടെ ശിക്ഷണത്തിൽ കോഴിക്കോട് ജില്ല ജൂനിയർ ടീമിനായും കളിച്ചിട്ടുണ്ട്.

വള്ളിക്കുന്ന് എൽ.പി സ്റ്റോപ്പിൽ എ. അബ്ദുറഹ്മാൻ-മൈമൂന ദമ്പതികളുടെ മകനായ ഫൈസൽ ദേവഗിരി കോളജ് വിദ്യാർഥിയാണ്. പി.എൻ. ദിൽഷാദ് ഫാറൂഖ് കോളജ് രണ്ടാം വർഷ വിദ്യാർഥിയാണ്. അത്താണിക്കൽ സ്വദേശി പി.എൻ. അഷറഫ്-സുലൈഖ ദമ്പതികളുടെ മകനാണ്.

കേരള ഗെയിംസ് പുരോഗമിക്കുമ്പോൾ 110 മീറ്റർ ഹർഡിസിൽ ബാസിൽ മുഹമ്മദ്, 75 കിലോ വിഭാഗം ബോക്സിങ്ങിൽ ആവണി എന്നിവർ സ്വർണവും 65 കിലോയിൽ മിഥുന വിനോദ് വെള്ളിയും നേടിയിട്ടുണ്ട്. ഇത്തരത്തിൽ നിരവധി നേട്ടങ്ങളാണ് കായികരംഗത്ത് വള്ളിക്കുന്നിനെ തേടിയെത്തുന്നത്.

Tags:    
News Summary - Kerala Games Football Championship: Vallikkunnu players proudly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.