വള്ളിക്കുന്ന് :ഏതുനിമിഷവും പൊളിഞ്ഞുവീഴാറായ കെട്ടിടത്തിൽ ജീവൻ പണയംവെച്ചു ജോലി ചെയ്യുന്നത് 11 തൊഴിലാളികൾ. കോഴിക്കോട് ഖാദി നൂൽനൂൽപ്പ് സർവോദയ സംഘത്തിന്റെ കീഴിൽ വള്ളിക്കുന്ന് പഞ്ചായത്തിലെ മുണ്ടിയൻക്കാവ് പറമ്പിൽ പ്രവർത്തിക്കുന്ന ഖാദി നൂൽനൂൽപ്പ് കേന്ദ്രമാണ് അപകടവസ്ഥയിൽ തുടരുന്നത്.
45 വർഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. രണ്ട് വർഷത്തിലേറെയായി കെട്ടിടത്തിന്റെ അവസ്ഥ ഏറെ പരിതാപകരമാണ്. കഴുക്കോലുകളെല്ലാം ദ്രവിച്ചു കെട്ടിടത്തിന്റെ മേൽക്കൂര താഴ്ന്ന് തൂങ്ങിയിരിക്കുകയാണ്. മഴപെയ്യുമ്പോൾ വെള്ളം കെട്ടിടത്തിനുള്ളിലേക്ക് എത്തുന്നുണ്ട്. ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ ഭീതിയോടെയാണ് തൊഴിലാളികൾ ജോലി ചെയ്യുന്നത്. മഴ പെയ്യുമ്പോൾ പുറത്തേക്ക് ഇറങ്ങി നിൽക്കേണ്ട അവസ്ഥയാണ്. മാസം ഏകദേശം 5000 കഴി നൂലുകൾ നിർമിക്കുന്ന കേന്ദ്രം കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.