വള്ളിക്കുന്നിൽ വിദ്യാർഥികളെ വലച്ച് വൈദ്യുതി വകുപ്പ്

വള്ളിക്കുന്ന്: എസ്.എസ്.എൽ.സി മോഡൽ പരീക്ഷ തിങ്കളാഴ്ച തുടങ്ങാനിരിക്കെ വള്ളിക്കുന്നിൽ വിദ്യാർഥികൾക്ക് ഷോക്ക് ട്രീറ്റ്‌മെന്റ് നൽകി വൈദ്യുതി വകുപ്പ്. തിങ്കളാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങുമെന്നാണ് വള്ളിക്കുന്ന് വൈദ്യുതി സെക്ഷന്റെ മുന്നറിയിപ്പ്. ലൈനിനോട് ചേർന്ന മരച്ചില്ലകൾ വെട്ടുന്നതിനായാണ് വൈദ്യുതി മുടക്കം.

എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ആരംഭിക്കുന്ന ദിവസം അത്താണിക്കൽ സി.ബി ഹയർ സെക്കൻഡറി സ്‌കൂൾ പരിസരങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന കെ.എസ്.ഇ.ബിയുടെ അറിയിപ്പ്

കടുത്ത ചൂടും പരീക്ഷ ചൂടും വിദ്യാർഥികളെ വലക്കുന്നതിനിടെയാണ് വൈദ്യുതി വകുപ്പിന്റെ ഈ ഇരുട്ടടി. പരീക്ഷയുടെ തലേദിവസമായ ഇന്നും രാവിലെ മുതൽ വൈദ്യുതി ബന്ധം വിവിധ ഭാഗങ്ങളിൽ ഓഫ് ചെയ്തിരുന്നു. അറ്റകുറ്റപ്പണി അവധി ദിവസങ്ങളിലേക്ക് മാറ്റിവെച്ച് വൈദ്യുതി വകുപ്പിന് സഹകരിക്കാവുന്നതേയുള്ളൂ. എന്നാൽ, ഇക്കാര്യത്തിൽ നിഷേധാത്മകമായ നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്. പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ആവശ്യമായ സൗകര്യങ്ങൾ നൽകണമെന്ന് ആരോഗ്യ-വിദ്യാഭ്യാസ മന്ത്രിമാർ പ്രത്യേകം നിർദേശം നൽകിയിരുന്നു.

സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിക്കും ആരോഗ്യ മന്ത്രിക്കും വൈദ്യുതി മന്ത്രിക്കും പരാതി നൽകാനിരിക്കുയാണ് വള്ളിക്കുന്നിലെ വിദ്യാർഥികളും രക്ഷിതാക്കളും.

Tags:    
News Summary - KSEB power cut during exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.