വള്ളിക്കുന്ന്: വർഷങ്ങളായി പ്രതിഫലമൊന്നും വാങ്ങാതെ മാലിന്യം െപറുക്കി ശുചീകരിക്കുന്ന കുഞ്ഞറമു എത്തിയപ്പോൾ ആനങ്ങാടിയും പരിസരവും വീണ്ടും ക്ലീൻ. അത്താണിക്കൽ കച്ചേരിക്കുന്ന് മുതൽ ആനങ്ങാടി റെയിൽവേ ഗേറ്റ്, ആനങ്ങാടി ജങ്ഷൻ, രവിമംഗലം, ഉഷ നഴ്സറി വരെ മൂന്നര കിലോമീറ്ററിൽനിന്ന് ഈ 69കാരൻ അഞ്ച് ദിവസംകൊണ്ട് വാരിയെടുത്തത് 30 ചാക്ക് മാലിന്യം. ശേഖരിക്കുന്ന മാലിന്യം ചാക്കിൽ നിറച്ച് ഉന്തുവണ്ടിയിലാക്കി സ്വന്തം വീട്ടുമുറ്റത്ത് എത്തിക്കുയാണ് ആദ്യം ചെയ്യുന്നത്.
പിന്നീട് ഇവ തരംതിരിച്ചു സ്വകാര്യവ്യക്തിയുടെ ആൾത്താമസമില്ലാത്ത പറമ്പിൽ കൊണ്ടുപോയി കത്തിക്കുകയാണ് പതിവ്. 19 വർഷമായി കുഞ്ഞറമു ആനങ്ങാടി അങ്ങാടിയും പരിസരവും വൃത്തിയാക്കി ചപ്പുചവറുകൾ കത്തിക്കുന്ന ജോലികൾ സ്വയം ഏറ്റെടുത്തു ചെയ്യുന്നു. പ്രതിഫലം വാങ്ങാതെ എന്തിനാണീ പണിചെയ്യുന്നത് എന്നു ചോദിച്ചാൽ അന്നും ഇന്നും ഒരു മറുപടി മാത്രം വൃത്തികേട് കണ്ടിട്ട് സഹിക്കാഞ്ഞിട്ടാണ് എന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.