വള്ളിക്കുന്ന്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊഴുപ്പേകി സ്ഥാനാർഥികളുടെ മനോഹരങ്ങളായ ചിത്രങ്ങൾ വരച്ച് പ്രചാരണ ബോർഡുകൾ തീർക്കുകയാണ് വിദ്യാർഥിനിയായ മൃദുല. ഒലിപ്രംകടവിന് സമീപം ഏളകാട്ടുപാടത്തെ വെള്ളത്തൂർ തെക്കേ കളത്തിങ്ങാട്ടിൽ സുബ്രഹ്മണ്യെൻറ മകൾ മൃദുലയാണ് തെൻറ കഴിവുകൾ പ്രചാരണ ബോർഡുകളിൽ വരച്ചുകാട്ടിയത്.
കാൻവാസുകളിലും മറ്റും നിരവധി ജീവൻതുടിക്കുന്ന ചിത്രങ്ങൾ ഒരുക്കിയ മൃദുല ആദ്യമായാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനുവേണ്ടി ബ്രഷ് കൈയിലെടുത്തത്. കോഴിക്കോട് യൂനിവേഴ്സൽ ആർട്സിൽനിന്ന് അടുത്തിടെയാണ് പഠനം പൂർത്തിയാക്കിയത്. ബി.എഫ്.എ പഠനത്തിന് വേണ്ടിയുള്ള തയാറെടുപ്പിലാണ് ഈ കൊച്ചുകലാകാരി. വർഷങ്ങളായി എൽ.ഡി.എഫിന് വേണ്ടി തെരഞ്ഞെടുപ്പ് ബോർഡുകളും ചുവരെഴുത്തുകളും തയാറാക്കുന്ന സമീപവാസിയായ ദാസൻ ചേലേമ്പ്രയാണ് മൃദുലയുടെ കഴിവുകൾ കണ്ടറിഞ്ഞ് പ്രചാരണ ബോർഡുകൾ തയാറാക്കാൻ ക്ഷണിച്ചത്. മിനിയാണ് മാതാവ്. മിഥുൻ സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.