വള്ളിക്കുന്ന്: ചേലേമ്പ്ര കുറ്റിപ്പറമ്പിലെ നമ്പീരി ലത്തീഫിെൻറ വീട്ടിൽനിന്ന് മോഷണം പോയ ഫോണിലേക്ക് വിളിക്കുമ്പോൾ മറുപടിയില്ല. വാട്സ്ആപ് ചാറ്റിനോട് പ്രതികരിക്കുന്നു. വിവരമറിയിച്ചിട്ടും കണ്ടെത്താനാകാതെ പൊലീസ്. ഫോൺ മോഷണംപോയിട്ട് 10 ദിവസം കഴിഞ്ഞിട്ടും തുമ്പായില്ല.
മോഷണംപോയ ദിവസം തേഞ്ഞിപ്പലം പൊലീസ് വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചതാണ്. വിവരം സൈബർ സെല്ലിനും കൈമാറി. ഉടൻ പിടികൂടുമെന്ന് അറിയിച്ചതാണ്. എന്നാൽ, ഇതുവരെ ഒരു പുരോഗതിയും ഇല്ലാത്തതിനെ തുടർന്ന് വാർഡ് അംഗം വി.പി. ഫാറൂഖ് പൊലീസുമായി ബന്ധപ്പെട്ടെങ്കിലും നിരവധി കേസുകൾ ഇത്തരത്തിൽ ഉണ്ടെന്ന മറുപടിയാണ് പൊലീസിൽനിന്ന് ലഭിക്കുന്നത്.
കഴിഞ്ഞ ഏഴിന് രാത്രിയാണ് ലത്തീഫിെൻറ മക്കൾ പഠിക്കാൻ ഉപയോഗിക്കുന്ന രണ്ട് ഫോണുകൾ കള്ളൻ മോഷ്ടിച്ചത്. ഫോൺ നഷ്ടപ്പെട്ടതോടെ ലത്തീഫിെൻറ അഞ്ച് മക്കളുടെ ഓൺലൈൻ പഠനം മുടങ്ങിയിരുന്നു.
ഇതുസംബന്ധിച്ച് 'മാധ്യമം'വാർത്ത നൽകിയതോടെ ബോബി ചെമ്മണൂർ കഴിഞ്ഞ ദിവസം ലത്തീഫിെൻറ വീട്ടിലെത്തി കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി രണ്ട് ഫോണുകൾ സമ്മാനിക്കുകയും ചെയ്തു. മോഷണം പോയ ഫോണുകൾ കവർച്ച നടന്ന ദിവസം മുതൽ സ്വിച്ച് ഓഫ് ആയിരുന്നു. കുറച്ചുദിവസം മുമ്പാണ് ഫോൺ ബെല്ലടിക്കുന്നതായി വീട്ടുകാർ ശ്രദ്ധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.