വള്ളിക്കുന്ന്: വില്ലേജ് ഓഫിസുകളിൽനിന്ന് ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ് ലഭിക്കാനുള്ള സാധ്യത ഇല്ലാതാവുന്നതായി ആക്ഷേപം.
ജാതി സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ളവ വില്ലേജ് ഓഫിസർ നൽകുന്നത് ഒഴിവാക്കിയ നടപടിയാണ് സ്കോളർഷിപ് ഉൾപ്പെടെയുള്ള അപേക്ഷകർക്ക് ദുരിതമായത്. പുതിയ ഉത്തരവോടെ വില്ലേജ് ഓഫിസർമാർ ജാതി സർട്ടിഫിക്കറ്റുകൾ നൽകാൻ തയാറാവുന്നില്ല.ഓൺലൈൻ വഴി ലഭിക്കുന്ന അപേക്ഷ വില്ലേജ് ഓഫിസർമാർ നിരസിക്കുകയാണ്.
സ്കോളർഷിപ്പിനായി വരുമാന, ജാതി സർട്ടിഫിക്കറ്റുകൾ നിർബന്ധമാണ്. ജാതി സർട്ടിഫിക്കറ്റുകൾക്ക് പകരം രക്ഷിതാവിെൻറ സ്കൂൾ സർട്ടിഫിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സമർപ്പിച്ചാൽ മതിയെന്നതാണ് സംസ്ഥാന സർക്കാർ പറയുന്നത്. എന്നാൽ കേന്ദ്ര സ്കോളർഷിപ്പിന് ഇത് മതിയാവില്ല. പുതിയ സർക്കാർ ഉത്തരവ് നിലനിൽക്കെ വില്ലേജ് ഓഫിസുകളിൽനിന്ന് ജാതി സർട്ടിഫിക്കറ്റുകളും വരുമാന സർട്ടിഫിക്കറ്റുകളും ഉൾപ്പെടെയൊന്നും വില്ലേജ് ഓഫിസർമാർ നൽകാനും തയാറാവുന്നില്ല.
ജാതി സർട്ടിഫിക്കറ്റില്ലാതെ സ്കോളർഷിപ് അനുവദിച്ച് കിട്ടിയാൽ ഓഡിറ്റിങ്ങിന് വിധേയമാക്കുമ്പോൾ സ്കോളർഷിപ് തുക നോഡൽ ഓഫിസർമാരുടെ സ്വന്തം ഉത്തരവാദിത്വത്തിൽ തിരിച്ചടക്കണമെന്നാണ് തിരുവനന്തപുരത്തെ ബന്ധപ്പെട്ട ഓഫിസിൽ നിന്നും അറിയിച്ചത്. ഇക്കാര്യം നോഡൽ ഓഫിസർമാർ ബോധ്യപ്പെടുത്തിയിട്ടും ജാതി സർട്ടിഫിക്കറ്റ് നൽകാൻ വില്ലേജ് ഓഫിസർമാർ തയാറാവുന്നില്ലെന്നും ആക്ഷേപമുണ്ട്.നവംബർ 15 നാണ് സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തീയതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.