വള്ളിക്കുന്ന്: മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കമ്യൂണിറ്റി റിസർവ് പ്രദേശത്ത് ശുചീകരണം നടത്തി.
ജലാശയങ്ങൾ മലിനമാക്കരുത് എന്ന സന്ദേശം പൊതുജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കമ്യൂണിറ്റി റിസർവിലെ 30ലധികം ചെറുതോണികൾ അണിനിരത്തി ജലഘോഷയാത്രയും സംഘടിപ്പിച്ചു. തെയ്യവും തിറയും വാദ്യമേളങ്ങളും ഘോഷയാത്രയെ മനോഹരമാക്കി. കീഴയിൽ പിഷാരിക്കൽ ക്ഷേത്രപരിസരത്ത് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ ഫ്ലാഗ് ഓഫ് ചെയ്ത ജലഘോഷയാത്ര ബാലാതിരുത്തി പൈപ്പ് പാലത്തിന് സമീപം സമാപിച്ചു. സി.ബി.എച്ച്.എസ് ഹൈസ്കൂളിലെ എൻ.എൻ.എസ് പ്രോഗ്രാം ഓഫിസർ സിനു, എം.വി.എച്ച്.എസ് ഹൈസ്കൂളിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഏലിയാസ് പുതുശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ 150 ലധികം എൻ.എസ്.എസ് വളന്റിയർമാരും കണ്ടൽകാടും പരിസരവും ശുചീകരിക്കുന്നതിൽ പങ്കാളികളായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി അധ്യക്ഷത വഹിച്ചു.
ഹരിത കർമ്മസേനാംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.