വള്ളിക്കുന്ന്: വള്ളിക്കുന്ന് ബാലതിരുത്തിയിൽ ആദ്യവോട്ട് രേഖപ്പെടുത്തിയ ദാമോദരൻ പോളിങ് ബൂത്തിൽ എത്തിയത് പുലർച്ച 5.45ന്. നാല് ഭാഗവും കടലുണ്ടിപ്പുഴയാൽ ചുറ്റപ്പെട്ട ബാലാതിരുത്തി ദ്വീപിൽ അടുത്തകാലത്താണ് ബൂത്ത് അനുവദിച്ചുകിട്ടിയത്. ദ്വീപിലെ അംഗൻവാടിയാണ് ബൂത്ത്.
കൂതറമ്പത് ദാമോദരൻ എന്ന 78കാരനാണ് 5.45ഓടെ ബൂത്തിൽ എത്തിയത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാർ ഇയാൾക്ക് കസേര നൽകി. ഏഴുമണിയോടെ പോളിങ് ആരംഭിച്ച ഉടൻ ആദ്യത്തെ വോട്ട് രേഖപ്പെടുത്താൻ സൗകര്യവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.