വള്ളിക്കുന്ന്: വള്ളിക്കുന്നിൽ കുളത്തിലും തോട്ടിലുമായി ആമകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. അത്താണിക്കല്‍ കച്ചേരിക്കുന്ന് നവരത്ന റോഡിന് സമീപത്തെ പുത്താരത്തോട്ടിലും സമീപത്തെ കുളത്തിലുമായി 20 ആമകളാണ് കൂട്ടത്തോടെ ചത്തത്. വെള്ളിയാഴ്ച രാവിലെയാണ് ചത്തുപൊങ്ങിയ ആമകളെ നാട്ടുകാര്‍ കണ്ടത്. തുടർന്ന് ഇവർ വാർഡ് അംഗം വി. ശ്രീനാഥിനെ അറിയിച്ചു. അദ്ദേഹം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. ആമകളില്‍ മിക്കതും ചത്തിട്ട് ദിവസങ്ങളോളം ആയിട്ടുണ്ട്. മുഴുവൻ ആമകളെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനക്കായി കൊണ്ടുപോയി. തോട്ടിലെയും കുളത്തിലെയും മീനുകളൊന്നും ചത്തിട്ടില്ല.
കൊടുമ്പുഴ റേഞ്ച് ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യൂട്ടി ഓഫിസര്‍ എ.എസ്. സത്യനാഥെൻറ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് ആമകളെ കൊണ്ടുപോയത്. കാരാമകള്‍ കൂട്ടത്തോടെ ചത്തതിെൻറ കാരണം വ്യക്തമായില്ലെന്ന് കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷന് ബീറ്റ് ഓഫിസര്‍ അരുണ്‍ പറഞ്ഞു. തോട്ടിലെ വെള്ളം പരപ്പനങ്ങാടി ഉള്ളണം ഫിഷറീസ് കേന്ദ്രത്തിലെത്തിച്ച് പരിശോധന നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.