വള്ളിക്കുന്ന്: അർധരാത്രി വീട്ടിൽ കയറിയ കള്ളൻ മൊബൈൽ ഫോണുകൾ മോഷ്ടിച്ചതിനെ തുടർന്ന് പഠനം അവതാളത്തിലായ നാല് സഹോദരങ്ങൾക്ക് ആശ്വാസവുമായി ചെമ്മണ്ണൂർ ഇൻറർനാഷനൽ ഗ്രൂപ് ചെയർമാൻ ബോബി ചെമ്മണ്ണൂർ.
നഷ്ടമായ ഫോണുകൾക്ക് പകരം പുത്തൻ മൊബൈൽ ഫോണുമായി ചൊവ്വാഴ്ച ഇദ്ദേഹം വിദ്യാർഥികളുടെ വീട്ടിലെത്തും.
ബുധനാഴ്ച രാത്രിയാണ് ചേലേമ്പ്ര കുറ്റിപ്പറമ്പ് നമ്പീരി ലത്തീഫിെൻറ വീട്ടിൽനിന്ന് രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടാവ് കവർന്നത്. ലത്തീഫിെൻറ നാല് വിദ്യാർഥികളുടെ ഓൺലൈൻ പഠനം ഇതോടെ മുടങ്ങി. വിദ്യാർഥികളുടെ സങ്കടവാർത്ത 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത കണ്ട ബോബി ചെമ്മണ്ണൂർ 'മാധ്യമം' പ്രതിനിധികളെ വിളിച്ച് ഫോൺ വാങ്ങി നൽകാൻ സന്നദ്ധതയറിയിച്ചു. തുടർന്നാണ് ലത്തീഫിെൻറ വീട്ടിൽ വിളിച്ച് ചൊവ്വാഴ്ച ഫോണുമായി എത്താമെന്നറിയിച്ചത്.
വീട്ടിൽ ടിവിയില്ലാത്തതിനാൽ ഓൺലൈൻ പഠനത്തിനായാണ് മൊബൈൽ ഫോൺ വാങ്ങിയത്.
വിദേശത്തുള്ള ലത്തീഫ് കോവിഡ് മൂലം ജോലിയില്ലാതെയിരിക്കവെയാണ്, മക്കൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ വാങ്ങി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.