വള്ളിക്കുന്ന്: ആനങ്ങാടി റെയിവേ ഗേറ്റിലെ ഗതാഗതകുരുക്ക് രൂക്ഷമായതും അപകടസാധ്യത വർധിച്ചതിനാലും മേൽപ്പാലം വേണമെന്ന ആവശ്യവുമായി റെയിൽവേയെ സമീപിക്കാൻ ഭരണസമിതിയോഗം തീരുമാനിച്ചു.
ദേശീയപാത നിർമാണം നടക്കുന്നതിനാലും തൃശൂർ, എറണാകുളം ഭാഗത്തേക്കുള്ള എളുപ്പവഴിയായതിനാലും വലിയ ചരക്കുവാഹനങ്ങളും ഇതുവഴിയാണ് പോവുന്നത്. കച്ചേരിക്കുന്ന് ഇറക്കം കഴിഞ്ഞാലുള്ള റെയിൽവേ ഗേറ്റ് വളവുള്ള പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. പല സമയങ്ങളിലും അരമണിക്കൂർവരെ ഗേറ്റ് അടക്കുമ്പോൾ മീറ്ററുകളോളം വാഹനനിരയാണ് ഉണ്ടാവുക. ഗേറ്റ് തുറക്കുമ്പോൾ കുരുക്കിൽനിന്ന് രക്ഷപ്പെടാൻ വലിയ വാഹനങ്ങൾ ഒരേസമയം ട്രാക്കിലേക്ക് കയറ്റി കുടുങ്ങുന്നതും പതിവാണ്. പലപ്പോഴും തലനാരിഴക്കാണ് അപകടങ്ങൾ ഒഴിവായി പോകുന്നത്. രോഗികളുമായി പോകുന്ന ആംബുലൻസുകളും വിദ്യാർഥികൾക്കും യാത്രക്കാർക്കും ഏറെ പ്രയാസപ്പെട്ട് ഇതുവഴി പോകുന്നത്. ഇതേ തുടർന്നാണ് ഗ്രാമപഞ്ചായത്ത് അംഗം വി. ശ്രീനാഥ് ഭരണസമതിയോഗത്തിൽ കത്തുനൽകിയത്.
കത്തിനെ ഐക്യകണ്ഠേന എല്ലാവരും പിന്തുണച്ചു. വിഷയം റെയിവേയുടെ ശ്രദ്ധയിൽ കൊണ്ടുവരാനും മേൽപ്പാലനെന്ന ആവശ്യം നടപ്പാക്കാൻ സർവക്ഷി യോഗം വിളിച്ച് പ്രവർത്തനം എകോപിപ്പിക്കാനും യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.