വള്ളിക്കുന്ന്: റെയിൽവേ സ്റ്റേഷനിൽ നിർത്തിയ പ്ലാറ്റ്ഫോം ഉയർത്തുന്ന പ്രവൃത്തികൾക്ക് തുടക്കം. വർഷങ്ങളുടെ മുറവിളിക്കൊടുവിൽ ആരംഭിച്ച പ്ലാറ്റ്ഫോമുകൾ ഉയർത്തുന്ന പ്രവൃത്തികൾ പാതി വഴിയിൽ നിർത്തിയിരുന്നു. പ്ലാറ്റ്ഫോമിലിട്ട ചെമ്മണ്ണ് മഴ പെയ്തതോടെ ചെളിക്കുളമായി തീർന്നത് യാത്രികർക്ക് ദുരിതം സൃഷ്ടിച്ചിരുന്നു.
ട്രെയിൻ ഇറങ്ങുന്നവർക്ക് സാധനങ്ങൾ ഇറക്കി വെക്കാനും ഇതോടെ പറ്റാതായി. ഇക്കാര്യം ചൂണ്ടിക്കാട്ടി ‘മാധ്യമം’നൽകിയ വാർത്ത ശ്രദ്ധയിൽപെട്ട വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ ഡെവലപ്പ്മെന്റ് കമ്മിറ്റി ഭാരവാഹികൾ റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തി. തുടർന്നാണ് പ്രവൃത്തികൾ വീണ്ടും ആരംഭിച്ചത്. അടുത്ത ഫെബ്രുവരിക്കുള്ളിൽ രണ്ട് പ്ലാറ്റ്ഫോമുകളും ഉയർത്തുന്ന പ്രവൃത്തികൾ പൂർത്തിയാക്കണമെന്നാണ് കരാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.