വേങ്ങര: ലോക്ഡൗൺ കാരണം Sസാമൂഹിക അകലം പാലിക്കേണ്ടി വന്നതോടെ ഗോഡൗണിൽ കിടന്ന് ചിതലെടുത്തത് സത്താർക്കയുടെ വാടക സ്റ്റോറിലെ പന്തൽ കാലുകൾ. കല്യാണമോ സൽക്കാരമോ പൊതുപരിപാടികളോ ഇല്ലാതെ കടന്നുപോയത് അഞ്ച് മാസം. ഇനിയും കാത്തിരിക്കാൻ വയ്യെന്ന തിരിച്ചറിവിലാണ് ചേറൂരിലെ സത്താർക്ക, വാടക സ്റ്റോറിലെ സാധനങ്ങൾ ഗോഡൗണിൽ ഒരു വശത്താക്കി, ബാക്കി സ്ഥലത്ത് ജൈവകാർഷിക ഉൽപന്ന കച്ചവടം തുടങ്ങിയത്.
മണ്ണുത്തിയിൽനിന്ന് വാങ്ങുന്ന തൈകളും വിത്തുകളും ചെടികളും മിതമായ വിലയ്ക്ക് വിൽപന തുടങ്ങിയതോടെ ആവശ്യക്കാരുടെ വരവായി. വാഴ, തെങ്ങ്, കമുക്, പ്ലാവ്, മാവ് എന്നിവയുടെ തൈകൾ ധാരാളമായി വിറ്റഴിയുന്നു. സപ്പോട്ട, റംബുട്ടാൻ, പേരക്ക, ഓറഞ്ച്, ചാമ്പക്ക, പപ്പായ, മധുരപ്പുളി, ചതുരപ്പുളി തുടങ്ങി വിവിധയിനം ഫലവൃക്ഷ തൈകളും ജാതി, ഗ്രാമ്പൂ, കറിവേപ്പ് എന്നിവയുടെ തൈകളുമുണ്ട്. ജൈവ വളവും ചകിരിക്കമ്പോസ്റ്റും വിൽപനക്കുണ്ട്. ഹോം ഡെലിവറി സംവിധാനവുമൊരുക്കിയിട്ടുണ്ടെന്ന് സത്താർക്ക പറയുന്നു.
കർഷകൻ കൂടിയായ ഇദ്ദേഹം മുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്ന് കിഴങ്ങു വർഗങ്ങളും ധാരാളമായി കൃഷി ചെയ്യുന്നുണ്ട്. പിന്തുണയുമായി ഭാര്യ കണ്ണമംഗലം ഗ്രാമപഞ്ചായത്ത് അംഗമായ യു. സക്കീനയും കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.