വേങ്ങര: കണ്ണമംഗലം ഗ്രാമപഞ്ചായത്തിൽ കെ.എസ്.ആർ.ടി.സിയുടെ ഗ്രാമവണ്ടി എത്തുന്നു. കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയിലൂടെ കണ്ണമംഗലത്തെ യാത്രക്ലേശം ഒരുപരിധിവരെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.
കെ.എസ്.ആർ.ടി.സി 2022 മാർച്ചിൽ ആരംഭിച്ച പദ്ധതിയാണ് കണ്ണമംഗലം പഞ്ചായത്ത് പ്രയോജനപ്പെടുത്തുന്നത്. പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് ഇന്ധനച്ചെലവ് വഹിക്കും. അറ്റകുറ്റപ്പണികളും ജീവനക്കാരുടെ വേതനമടക്കമുള്ള ചെലവുകളും കെ.എസ്.ആർ.ടി.സി വഹിക്കും. ടിക്കറ്റ് കലക്ഷൻ പൂർണമായി കെ.എസ്.ആർ.ടി.സിക്കാണ്.
മലപ്പുറത്തുനിന്ന് ആരംഭിച്ച് വേങ്ങരയിലെത്തി അവിടെനിന്ന് കണ്ണമംഗലം പഞ്ചായത്തിലെ കിളിനക്കോട്, മുതുവിൽക്കുണ്ട്, മഞ്ഞേങ്ങര, അച്ചനമ്പലം, മേമാട്ടുപാറ, എരണിപ്പടി, വാളക്കുട തുടങ്ങിയ ഭാഗങ്ങളിലേക്കാണ് സർവിസ്. പദ്ധതി വെള്ളിയാഴ്ച രാവിലെ 10ന് അച്ചനമ്പലത്ത് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.