തിരൂർ: തിരൂർ നഗരസഭ ഓഫിസിൽ തദ്ദേശ സ്വയംഭരണ വകുപ്പ് വിജിലൻസ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ നിർദേശപ്രകാരം തിങ്കളാഴ്ച രാവിലെ തുടങ്ങിയ പരിശോധന വൈകീട്ടാണ് സമാപിച്ചത്. നഗരസഭയുടെ ഓഫിസ് പ്രവർത്തനം കാര്യക്ഷമമാണോ, അഴിമതി രഹിതമാണോ, വിവിധ അപേക്ഷകളുമായെത്തുന്നവർക്ക് സേവനങ്ങൾ ലഭ്യമാകുന്നതിൽ കാലതാമസമുണ്ടോയെന്ന കാര്യങ്ങളാണ് വിജിലൻസ് പരിശോധിച്ചത്. സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നതിലും കെട്ടിട നിർമാണത്തിന് അനുമതി നൽകുന്നതിലും കാലതാമസം വരുത്തുന്നതും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന.
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് ഉടൻ നൽകും. തദ്ദേശ സ്വയംഭരണ വകുപ്പ് തൃശൂർ ആഭ്യന്തര വിജിലൻസ് വിഭാഗം ഓഫിസർമാരായ പി.എൻ. വിനോദ് കുമാർ, സി.കെ. ദുർഗാദാസ്, ജൂനിയർ സൂപ്രണ്ടുമാരായ കെ.സി. സാബിറ, എസ്. പരമേശ്വരൻ നമ്പൂതിരി, സീനിയർ ക്ലർക്ക് എ.എസ്. അനൂപ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.