മലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബുധനാഴ്ച വോട്ടെണ്ണുന്നതിന് മുന്നോടിയായി ചൊവ്വാഴ്ച വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ അണുമുക്തമാക്കും. ചൊവ്വാഴ്ച ഹാളിനകത്തും പുറത്തും ഒരു വിധത്തിലും ആള്‍ക്കൂട്ടം ഉണ്ടാകാന്‍ പാടില്ലെന്നാണ് നിര്‍ദേശം. വോട്ടെണ്ണലിന് തടസ്സമുണ്ടാക്കാത്ത വിധം ഉച്ചഭാഷിണിയിലൂടെ ബോധവത്കരണം നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നടപടി സ്വീകരിക്കും.
കോവിഡ് പശ്ചാത്തലത്തില്‍ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പറേഷൻ എന്നിവ സംബന്ധിച്ച് സ്ഥാനാർഥികൾക്ക് അവരുടെ തെരഞ്ഞെടുപ്പ് ഏജൻറിന് പുറമെ ഒരു കൗണ്ടിങ് ഏജൻറിനെ മാത്രം വോട്ടെണ്ണലിന് ചുമതലപ്പെടുത്താം. കൗണ്ടിങ് ഏജൻറുമാർ കോവിഡ് പശ്ചാത്തലത്തിൽ കർശനമായി സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കും.
കൗണ്ടിങ് ഉദ്യോഗസ്ഥർ മാസ്ക്, സാനിെറ്റെസർ, ഗ്ലൗസ്, ഫേസ് ഷീല്‍ഡ് എന്നിവ നിര്‍ബന്ധമായും ധരിക്കണം. ആഹ്ലാദ പ്രകടനങ്ങൾ കർശനമായ പ്രോട്ടോകോൾ പാലിച്ചാണോ എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.