മലപ്പുറം: സ്വകാര്യ ബസുകളുടെ 2021 ഡിസംബര്‍ 31 വരെയുള്ള നികുതി പൂര്‍ണമായും ഒഴിവാക്കണമെന്ന് ബസ് ഉടമകളുടെ സംയുക്ത കൂട്ടായ്മ ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് പല ബസുകളും സര്‍വിസ് നടത്തിയിരുന്നില്ല. നമ്പര്‍ അടിസ്ഥാനത്തില്‍ നിയന്ത്രിച്ചും വാരാന്ത്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ചും ബസുകളെ പൂര്‍ണമായ രീതിയില്‍ സർവിസ് നടത്താന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. ആ കാലയളവില്‍ പോലും നികുതി അടക്കണം എന്നാണ് നിലപാട്. ഡീസലിന് 65 രൂപയുള്ള സമയത്തെ നിരക്കിലാണ് ഇപ്പോഴും ബസുകള്‍ സര്‍വിസ് നടത്തുന്നത്. നികുതി ഒഴിവാക്കിയാല്‍ 300 രൂപമാത്രമാണ് സര്‍ക്കാറിന് നഷ്ടം. എന്നാല്‍, ഡീസല്‍ നികുതിയിന്മേല് സര്‍ക്കാറിന് ഒരുദിവസം 1800 രൂപയോളം വരുമാനം ലഭിക്കുന്നുണ്ട്.
ക്ഷേമനിധിയും ഒഴിവാക്കണം. 2021 ഡിസംബര്‍ 31 വരെ സി.എഫ് പെര്‍മിറ്റ് കാലാവധി തീര്‍ന്ന ബസുകള്‍ക്ക് പുതുക്കുവാന്‍ 2022 മാര്‍ച്ച് 31 വരെ സമയം അനുവദിക്കണമെന്നും കൂട്ടായ്മ ഭാരവാഹികൾ വ്യക്തമാക്കി. നികുതി അടക്കാത്തതിന് നടപടി എടുക്കുകയാണെങ്കില്‍ പണം ഇല്ലാത്തതിനാൽ സർവിസ് നിന്നുപോകുന്ന സാഹചര്യം ഉണ്ടാകും. പലകാര്യങ്ങള്‍ പറഞ്ഞ് ബസ് ചാജ് വർധന നീട്ടിക്കൊണ്ടുപോകാതെ എത്രയും പെട്ടെന്ന് നടപ്പാക്കണം. വിദ്യാർഥികളുടെ യാത്രാനിരക്കിലും ആനുപാതി വർധന വേണമെന്ന് ജില്ല ഭാരവാഹികളായ മുഹമ്മദ് അലി കോഹിനൂര്‍, വാക്കിയത്ത് കോയ, പാസ് മാനു, നിനുസ്റ്റാര്‍ കരീം, സഫീര്‍ സൂപ്പര്‍കിങ്, ലത്തീഫ് തിരൂര്‍, നാസര്‍ മലയില്‍ എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.