മലപ്പുറം: പതിനഞ്ചാം കേന്ദ്ര ധനകാര്യ കമീഷന്റെ സാമ്പത്തിക സഹായത്താൽ മലപ്പുറം നഗരസഭക്ക് അനുവദിച്ച മൂന്നാമത്തെ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററും നാടിന് സമർപ്പിച്ചു. ആലത്തൂർ പടി ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ മുജീബ് കാടേരി നിർവഹിച്ചു. കാട്ടുങ്ങൽ, നൂറേങ്ങൽ മുക്ക് എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ തുടക്കം കുറിച്ചിരുന്നു. മരുന്നും ചികിത്സയും മറ്റു സേവനങ്ങളും പൂർണമായി സൗജന്യമായി ലഭ്യമാകുന്ന ആശുപത്രിയിൽ ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ജെ.എച്ച്.ഐ തുടങ്ങി അഞ്ച് ജീവനക്കാരാണ് ഓരോ കേന്ദ്രത്തിലും ഉള്ളത്.
നഗരസഭ ആരോഗ്യ മേഖലയിൽ മുഴുവൻ സ്ഥാപനങ്ങളും സമ്പൂർണമായും ആധുനികീകരിക്കുന്ന പ്രവർത്തനങ്ങൾ നഗരസഭ നടപ്പാക്കി വരുമെന്ന് ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടന ചടങ്ങിനിടെ പറഞ്ഞു. മൂന്ന് ആരോഗ്യ കേന്ദ്രങ്ങളിൽ അലോപ്പതി, ആയുർവേദം, ഹോമിയോ ആശുപത്രികൾ വിപുലമായ സൗകര്യങ്ങളോടെ ആധുനികീകരിക്കുന്നതിന് ലഭ്യമായ ധനസ്രോതസ്സ് ഉപയോഗിച്ച് പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിദ്ദീഖ് നൂറേങ്ങൽ അധ്യക്ഷത വഹിച്ചു.
വൈസ് ചെയർപേഴ്സൻ കൊന്നോല ഫൗസിയ കുഞ്ഞിപ്പു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. അബ്ദുൽ ഹകീം, മറിയുമ്മ ശരീഫ് കൊണോതോടി, സി.കെ. സഹീർ, എ.പി. ഷിഹാബ്, പറിച്ചോടൻ ആമിന അഷ്റഫ്, മഹ്മൂദ് കോതേങ്ങൽ, ഷിഹാബ് മൊടയെങ്ങാടൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.