കോടതി വിധി നിരാശാജനകം –ബഷീറലി ശിഹാബ് തങ്ങള്‍
മലപ്പുറം: സി.ബി.ഐ കോടതിയുടെ വിധി ഖേദകരവും നിരാശജനകവുമാണെന്ന് പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍. സുന്നി യുവജന സംഘം സ്റ്റാര്‍ട്ട് അപ്പ് നേതൃമിഷന് സംഗമങ്ങളുടെ സമാപന സംഗമം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.വൈ.എസ് ജില്ല സെക്രട്ടറി ഹസന് സഖാഫി പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് എം.പി. മുഹമ്മദ് മുസ്ലിയാര് കടുങ്ങല്ലൂര്‍, അബ്ദുൽ മജീദ് ദാരിമി വളരാട്, സത്താര്‍ പന്തല്ലൂര്‍, മാനു തങ്ങള്‍ വെള്ളൂര്‍, കോയഞ്ഞിക്കോയ തങ്ങള്‍, മുത്തലിബ് തങ്ങള്‍, കെ.ടി. ഹുസൈന് കുട്ടി മൗലവി, പി.കെ. ലത്തീഫ് ഫൈസി പ്രസംഗിച്ചു. അബ്ദുല്‍ അസീസ് ദാരിമി സ്വാഗതവും സി.ടി. ഹംസ ഒഴുകൂര്‍ നന്ദിയും പറഞ്ഞു.
ഭരണഘടനയുടെ ആത്മാവിനെ നോവിക്കുന്നത് –കോൺഗ്രസ്
മലപ്പുറം: ബാബരി മസ്ജിദ് വിധിയിൽ ഇന്ത്യയുടെ ഭരണഘടനയുടെ ആത്മാവിനെ നോവിക്കുന്ന തരത്തിലാണ് ബാബരി മസ്ജിദ് തകർത്ത വിഷയത്തിൽ കോടതി നടത്തിയതെന്ന് ഡി.സി.സി പ്രസിഡൻറ് അഡ്വ. വി.വി. പ്രകാശ്. രാജ്യത്തിെൻറ മതേതരത്വ മൂല്യങ്ങൾക്ക് വില കൽപ്പിക്കാതെ ബാബരി മസ്ജിദ് തകർത്തവർക്ക് സംരക്ഷണം ഒരുക്കുന്നതും മതേതര ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിക്കുന്നതുമായ വിധിയാണ് ഉണ്ടായത്. സി.ബി.ഐ അടിയന്തരമായി ഈ വിധി പുനപ്പരിശോധിക്കാൻ ഉള്ള ഹർജി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണഘടന സ്ഥാപനങ്ങളുടെ തകർച്ച –ജമാഅത്തെ ഇസ്ലാമി
മലപ്പുറം: ബാബരി മസ്ജിദ് തകർത്ത കേസിലെ കുറ്റവാളികൾക്ക് ക്ലീൻ ഇമേജ് നൽകിക്കൊണ്ടുള്ള സി.ബി.െഎ പ്രത്യേക കോടതി വിധി രാജ്യത്തിെൻറ നിയമവ്യവസ്ഥയെ തകർക്കുന്നതും ബാബരിയുടെ തകർച്ച പോലെ ഭയപ്പെടേണ്ടതാണ് നിയമ വ്യവസ്ഥയുടെയും നീതിന്യായ സംവിധാനത്തിെൻറയും തകർച്ചയെന്നും ജമാഅത്തെ ഇസ്ലാമി ജില്ല സെക്രേട്ടറിയറ്റ്. പ്രസിഡൻറ് സലീം മമ്പാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.സി. നസീർ, ഹബീബ് ജഹാൻ, ഡോ. നാസർ കുരിക്കൾ എന്നിവർ സംസാരിച്ചു. സലാഹുദ്ദീൻ ചൂനൂർ പ്രമേയമവതരിപ്പിച്ചു.
നീതിപീഠത്തിലുള്ള വിശ്വാസ്യത ഇല്ലാതാക്കും –എസ്.കെ.എസ്.എസ്.എഫ്
മലപ്പുറം: ബാബരി തകര്‍ത്ത കേസിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധി രാജ്യത്തെ നീതി പീഠത്തില്‍ പൗരന്മാര് വിശ്വസിച്ചു പോരുന്ന വിശ്വാസം തകര്‍ക്കാന്‍ കാരണമാകുമെന്നു എസ്.കെ.എസ്.എസ്.എഫ് ഈസ്റ്റ് ജില്ല കമ്മിറ്റി. സംസ്ഥാന പ്രസിഡൻറ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിർവഹിച്ചു. ജില്ല പ്രസിഡൻറ് ഹാശിറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സത്താർ പന്തലൂര്‍, എം.പി. കടുങ്ങല്ലൂര്‍, അബ്ദു റസാഖ് ബുസ്താനി തുടങ്ങിയവർ സംബന്ധിച്ചു.
ഫാഷിസത്തിന് കീഴടങ്ങൽ –എസ്.വൈ.എസ്
മലപ്പുറം: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ വെറുതെ വിട്ട സി.ബി.ഐ കോടതി വിധി ജുഡീഷ്യറിയും ഫാഷിസത്തിന് കീഴടങ്ങി എന്ന് വ്യക്തമാക്കുന്നതാണെന്ന് സുന്നി യുവജന സംഘം ഈസ്റ്റ് ജില്ല സെക്രേട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. മസ്ജിദ് തകര്‍ക്കുന്നത് ലോകം മുഴുവന്‍ സാധ്യമായ മാര്‍ഗത്തിലൂടെ ദര്ശിച്ചിരിക്കെ കുറ്റം ചെയ്തതില്‍ തെളിവില്ലെന്ന കോടതിയുടെ കണ്ടെത്തല്‍ തികഞ്ഞ നീതി നിഷേധമാണ്. പ്രസിഡൻറ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു.
സംഘ്പരിവാറിനെ ഉന്മാദപ്പെടുത്തുന്നത് –െഎ.എൻ.എൽ
മലപ്പുറം: വിധി അനീതിയുടെ ആവർത്തനവും മതനിരപേക്ഷ ശക്തികളെ നിരാശപ്പെടുത്തുന്നതും സംഘ്പരിവാറിനെ ഉന്മാദപ്പെടുത്തുന്നതുമാണെന്ന് ഐ.എൻ.എൽ ജില്ല പ്രസിഡൻറ് ടി.എ. സമദ്, ജനറൽ സെക്രട്ടറി സി.പി. അൻവർ സാദത്ത് എന്നിവർ പറഞ്ഞു.
ജുഡീഷ്യറിയുടെ തകർച്ച –വെൽഫെയർ പാർട്ടി
മലപ്പുറം: എൽ.കെ. അദ്വാനി അടക്കം പ്രതികളായ 32 സംഘ്പരിവാർ നേതാക്കളെയും വെറുതെ വിട്ട വിധി ഇന്ത്യൻ ജുഡീഷ്യറിയുടെ തകർച്ചയെ ഊട്ടിയുറപ്പിക്കുന്നതാണെന്ന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടീവ് യോഗം. സംഘ്പരിവാർ വിരുദ്ധ ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തുവാൻ രാഷ്ട്രീയ പാർട്ടികൾക്ക് ബാധ്യതയുണ്ടെന്നും യോഗം പ്രസ്താവിച്ചു. ജില്ല പ്രസിഡൻറ് നാസർ കിഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ഗണേഷ് വടേരി, ട്രഷറർ എ. ഫാറൂഖ്, മുനീബ് കാരക്കുന്ന്, റംല മമ്പാട്, സുഭദ്ര വണ്ടൂർ, ശ്രീനിവാസൻ മേലാറ്റൂർ, മുഹമ്മദ് പൊന്നാനി, അഷ്റഫ് വൈലത്തൂർ, നസീറ ബാനു, സി.സി. ജാഫർ, വഹാബ് വെട്ടം, ആരിഫ് ചുണ്ടയിൽ, കെ.വി. സഫീർ തുടങ്ങിയവർ സംസാരിച്ചു
വിധി ഹിന്ദുത്വ നീതി –എസ്.ഐ.ഒ
മലപ്പുറം: ബാബരി മസ്ജിദ് തകർത്ത കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ട പ്രത്യേക സി.ബി.ഐ കോടതിയുടെ വിധി ഹിന്ദുത്വ നീതിയാണ് നടപ്പിലാക്കിയതെന്ന് എസ്.ഐ.ഒ ജില്ല പ്രസിഡൻറ് സൽമാനുൽ ഫാരിസ്. കോടതി വിധിയിൽ പ്രതിഷേധിച്ചുകൊണ്ട് എസ്.ഐ.ഒ ജില്ല കമ്മിറ്റി മലപ്പുറം കുന്നുമ്മലിൽ സംഘടിപ്പിച്ച സമരചത്വരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ജോ. സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി ഫവാസ് അമ്പാളി, വൈസ് പ്രസിഡൻറ് ബാസിത് താനൂർ, ജില്ല സമിതി അംഗങ്ങളായ ഇംതിയാസ് മുണ്ടുമുഴി, അഷ്റഫ് കടുങ്ങൂത്ത്, ടി. അനസ് എന്നിവർ നേതൃത്വം നൽകി.
ഫ്രറ്റേണിറ്റി മൂവ്മെൻറ് പ്രതിഷേധിച്ചു
മലപ്പുറം: ബാബരി മസ്ജിദ് തകർത്ത കേസിലെ പ്രതികളെ വെറുതെ വിട്ട കോടതിവിധിയിൽ പ്രതിഷേധിച്ചു ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല കമ്മിറ്റി വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. മലപ്പുറം, വണ്ടൂർ, തിരൂർ, പൊന്നാനി ടൗണുകളിൽ സംസ്ഥാന വൈസ് പ്രസിഡൻറ് ഫസ്ന മിയാൻ, ജില്ല ആക്ടിങ് പ്രസിഡൻറ് സൽമാൻ താനൂർ, തഷ്രീഫ് മമ്പാട്, സബീൽ ചെമ്പ്രശ്ശേരി, ജില്ല സെക്രട്ടറി സി.പി. ഷരീഫ് തുടങ്ങിയവർ സംസാരിച്ചു.
ബാബരി വിധി വേദനാജനകം –പി.ടി. അജയ്മോഹൻ
മലപ്പുറം: സാധാരണക്കാരെൻറ ആശ്രയകേന്ദ്രമായ കോടതികൾപോലും ആർ.എസ്.എസ് ആസ്ഥാനത്തുനിന്നുള്ള തീട്ടൂരമനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന സാഹചര്യമാണ് ഇന്ത്യയിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. അജയ്മോഹൻ.
ബി.ജെ.പി നേതാക്കളെ വെറുതെ വിട്ട കോടതിവിധി ഇതിനു തെളിവാണ്. ഇന്ത്യയുടെ ആത്്മാഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടത്തിനുള്ള സമയമാണിത്. ഇതിനായി എല്ലാ ജനാധിപത്യവിശ്വാസികളും ഒന്നിക്കണമെന്നും പി.ടി. അജയ്മോഹൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.