നിലമ്പൂർ: നാടുകാണി ചുരം റോഡിൽ കാട്ടാനക്കൂട്ടത്തിന്‍റെ മുന്നിൽപ്പെട്ട കാർ പിന്നോട്ട് എടുക്കുന്നതിനിടെ അപകടത്തിൽപ്പെട്ടു. തിങ്കളാഴ്ച പുലർച്ച രണ്ടിന് തകരപ്പാടിക്ക് സമീപത്താണ് സംഭവം. തിരൂർ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.
വളവ് തിരിയുന്നതിനിടെ പെട്ടന്നാണ് മുന്നിൽ ആനക്കൂട്ടത്തെ കണ്ടത്. ഉടൻ കാർ പിന്നിലേക്ക് എടുക്കുന്നതിനിടെ റോഡരികിലെ താഴ്ചയിലേക്ക് ഇറങ്ങി. ആർക്കും പരിക്കില്ല. നെല്ലിക്കുത്ത് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ എത്തി കാട്ടാനക്കൂട്ടത്തെ കാടുകയറ്റി. ശേഷം ഫോറസ്റ്റ് ജീപ്പ് ഉപയോഗിച്ച് കാർ കയർകെട്ടി കരകയറ്റി.
സ്റ്റേഷൻ ഫോറസ്റ്റ് ഓഫിസർമാരായ ശിവദാസൻ കിഴക്കേപ്പാട്ട്, ജി.എസ്. ശ്രീലാൽ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ വി. സലീഷ് കുമാർ, എം.എസ്. സന്തോഷ്, സി.പി.ഒ. ഷംസgദ്ദീൻ, വനം വാച്ചർമാർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.