കഞ്ചാവ് വിൽപനക്കിടെ യുവാവ് വണ്ടൂർ പൊലീസിന്‍റെ പിടിയിൽ

വ​ണ്ടൂ​ർ: ക​ഞ്ചാ​വ് ചി​ല്ല​റ​വി​ൽ​പ​ന ന​ട​ത്തു​ന്ന യു​വാ​വ് വ​ണ്ടൂ​രി​ൽ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. എ​ട​ക്ക​ര മി​ല്ലും​പ​ടി പു​തു​വാ​ഴി വി​ഷ്ണു​വാ​ണ് (28) പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് വ​ണ്ടൂ​ർ പൊ​ലീ​സും നി​ല​മ്പൂ​ർ ഡാ​ൻ​സാ​ഫും ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ര​ണ്ട് കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​മ്പ​തോ​ടെ അ​മ്പ​ല​പ്പ​ടി​യി​ൽ​നി​ന്നാ​ണ് വി​ഷ്ണു പി​ടി​യി​ലാ​യ​ത്. ആ​വ​ശ്യ​ക്കാ​രു​ടെ ന​മ്പ​റു​ക​ൾ ഇ​യാ​ളു​ടെ ഫോ​ണി​ൽ​നി​ന്ന് ക​ണ്ടെ​ത്തി.

വി​ൽ​പ​ന​യി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. എ.​എ​സ്.​ഐ എം. ​മോ​ഹി​നി, എ​സ്.​സി.​പി.​ഒ എം. ​സു​ബ്ര​ഹ്മ​ണ്യ​ൻ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ എം. ​ജ​യേ​ഷ്, കെ.​പി. വി​നേ​ഷ്, ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ളാ​യ എ​ൻ.​പി. സു​നി​ൽ, അ​ഭി​ലാ​ഷ് കൈ​പ്പി​നി, ആ​ഷി​ഫ് അ​ലി, നി​ബി​ൻ​ദാ​സ്, ജി​യോ ജേ​ക്ക​ബ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - Youth arrested while selling ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.