മലപ്പുറം: കേരളോത്സവത്തിന്റെ സംസ്ഥാനതല മത്സരം നടക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ യുവജനക്ഷേമ ബോർഡ് ജില്ല പ്രോഗ്രാം ഓഫിസറെ ഉപരോധിച്ചു. ജനുവരിയിൽ നടക്കേണ്ട കേരളോത്സവം സംസ്ഥാനതല മത്സരം ജില്ല മത്സരങ്ങള്‍ കഴിഞ്ഞ് മൂന്ന് മാസക്കാലമായിട്ടും നടന്നിട്ടില്ല.
യുവജനങ്ങളോടുള്ള നിഷേധാത്മക നിലപാട് തിരുത്തണമെന്നും കേരളോത്സവം വേഗത്തിൽ നടത്തണമെന്നും യൂത്ത് ലീഗ് മുന്നറിയിപ്പ് നൽകി. സമരക്കാരെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം പ്രസിഡന്റ് എ.പി. ഷരീഫ്, ജനറൽ സെക്രട്ടറി ഷാഫി കാടേങ്ങൽ, ഉപാധ്യക്ഷൻ സലാം വളമംഗലം, മുനിസിപ്പൽ ജനറൽ സെക്രട്ടറി സുബൈർ മൂഴിക്കൽ, സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ സജീർ കളപ്പാടൻ എന്നിവർ ഉപരോധത്തിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.