കോളനി വികസനത്തിന് ഒരു കോടി

ആനക്കര: ആനക്കരയിലെ തുറയാറ്റിന്‍കുന്ന് പട്ടികജാതി കോളനിയുടെ സമഗ്ര വികസനത്തിന് സര്‍ക്കാര്‍ ഉത്തരവായി. 2021-22 വര്‍ഷത്തെ അംബേദ്കര്‍ ഗ്രാമവികസന പരിപാടിയിലാണ് തുറയാറ്റിന്‍കുന്ന് കോളനിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനങ്ങളാണ് കോളനിയില്‍ നടപ്പാക്കുക. ഇതിനായി ജില്ല നിർമിതി കേന്ദ്രത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നേരത്തേ തിരുമിറ്റക്കോട് പഞ്ചായത്തിലെ കളരിക്കല്‍ കോളനിയെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉത്തരവായിരുന്നതായും സ്പീക്കർ എം.ബി. രാജേഷിന്‍റെ ഓഫിസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.