ഗവ. കരാറുകാരുടെ ബില്‍ കൈമാറ്റം: പ്രശ്നം ഉടൻ പരിഹരിക്കും -മന്ത്രി മുഹമ്മദ് റിയാസ്

ഗവ. കോൺട്രാക്​ടേഴ്​സ്​ ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിലാണ്​ ഇക്കാര്യം അറിയിച്ചത്​ മലപ്പുറം: ഗവ. കരാറുകാരുടെ ബില്‍ കൈമാറ്റ പ്രശ്​നം സര്‍ക്കാര്‍ അടിയന്തരമായി പരിഹരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ബില്ലുകള്‍ പി.ഡബ്ല്യു.ഡി ഓഫിസില്‍നിന്ന് ട്രഷറിയിലേക്ക് പ്രിന്‍റ്​ ചെയ്ത് നല്‍കുന്നത് ഒഴിവാക്കി പൂര്‍ണമായി ഓണ്‍ലൈന്‍തലത്തില്‍ നടത്തും. ഇതിനുള്ള ഉദ്യോഗസ്ഥതല പരിശോധനകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 18ാമത് ഗവ. കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ഉദ്​ഘാടനം ​ചെയ്യുകയായിരുന്നു അദ്ദേഹം. കരാറുകാര്‍ക്ക് തന്നോട് പരാതി പറയാന്‍ ഇടനിലക്കാരന്‍റെ ആവശ്യമില്ലെന്നും കരാറുകാര്‍ക്ക് മുന്നില്‍ ഓഫിസ് എപ്പോഴും തുറന്നിട്ടിരിക്കുമെന്നും സംസ്ഥാനത്ത് 2021ലെ ഡി.എസ്.ആര്‍ (ഡല്‍ഹി ഷെഡ്യൂള്‍ ഓഫ് റേറ്റ്‌സ്) നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്‍റ്​ വി.കെ.സി. മമ്മദ്​ കോയ അധ്യക്ഷത വഹിച്ചു. മലപ്പുറം വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ്​ എൻജിനീയർ വി. പ്രസാദ്​, പൊതുമരാമത്ത് വകുപ്പ് ബില്‍ഡിങ്​ വിഭാഗം മലപ്പുറം എക്‌സിക്യൂട്ടിവ് എൻജിനീയര്‍ കെ.എം. മുഹമ്മദ് ഇസ്​മായിൽ, ഫെഡറേഷന്‍ സംസ്ഥാന വര്‍ക്കിങ്​ പ്രസിഡന്‍റ്​ കെ.ജെ. വര്‍ഗീസ്, സംസ്ഥാന സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ സി. അബ്ദുൽ കരീം, കെ.ആർ. കൃഷ്ണകുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ജോമോന്‍ മാത്യു, സൊസൈറ്റി ഫോര്‍ കോണ്‍ട്രാക്ടേഴ്‌സ് സോഷ്യല്‍ സെക്യൂരിറ്റി സെക്രട്ടറി പി.എം. ഉണ്ണി, സംസ്ഥാന സെക്രട്ടറി പി.വി. കൃഷ്ണന്‍, കെ.എം. ശ്രീകുമാര്‍ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ അബ്ബാസ് കുറ്റിപ്പുളിയന്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ കെ. സുരേഷ് നന്ദിയും പറഞ്ഞു. മരിച്ച ഏഴ്​ അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം വീതം ഉദ്ഘാടന ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു. mpg govt contractor: ഗവ. കോൺ​ട്രാക്​ടേഴ്​സ്​ ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം പൊതുമരാമത്ത്​ മന്ത്രി പി.എ. മുഹമ്മദ്​ റിയാസ്​ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.